കേന്ദ്രത്തിന് എന്നും കേരളത്തെ ശ്വാസം മുട്ടിക്കാനാകില്ല; മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര വിഹിതം നല്‍കാതെ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും നേട്ടംകൊയ്ത് മുന്നേറുകയാണ് ധനവകുപ്പ്. നികുതിവരുമാനം വര്‍ധിച്ചത് സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കി. കേന്ദ്രത്തിന് എന്നും കേരളത്തെ ശ്വാസം മുട്ടിക്കാനാകില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കൈരളി ന്യൂസിന്റെ അന്യോന്യത്തില്‍ പറഞ്ഞു.

കേന്ദ്ര വിഹിതം നല്‍കാതെ സംസ്ഥാനത്തെ ഞെരുക്കുമ്പോള്‍ അര നൂറ്റാണ്ടിലെ തന്നെ മികച്ച നേട്ടമാണ് സംസ്ഥാന ധനവകുപ്പ് കൈവരിച്ചത്. കഴിഞ്ഞവര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച തനത് വരുമാനം, തനത് നകുതി വരുമാനം എന്നിവയില്‍ റെക്കോര്‍ഡ് നേട്ടം. ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയുമെല്ലാം നല്‍കാതിരിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാമാസവും ക്ഷേമ പെന്‍ഷന്‍ നല്‍കാനാകില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ക്ഷേമ പെന്‍ഷന്‍ ഒരിക്കലും തടസ്സപ്പെടാതിരിക്കാനാണ് അടിസ്ഥാന നിധി ബജറ്റിലൂടെ പ്രഖ്യാപിച്ചത്. എല്ലാ മാസവും ആവശ്യത്തിന് ട്രഷറിയില്‍ പണമില്ലെങ്കിലും പെന്‍ഷന്‍ വിതരണം സാധ്യമാകുമെനന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here