
എമ്പുരാനെതിരെ സംഘപരിവാർ നടത്തുന്നത് ജനാധിപത്യ വിരുദ്ധതയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ആർക്കും അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും ഇത് ശരിയായ രീതി അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണി വന്നപ്പോഴാണ് കലാകരന്മാർ ഖേദം പ്രകടിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം എമ്പുരാൻ വിവാദത്തിൽ ഖേദപ്രകടനവുമായി നടൻ മോഹൻലാൽ രംഗത്ത് വന്നു. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി താനറിഞ്ഞുവെന്നും പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ALSO READ; ‘എമ്പുരാനി’ൽ ഖേദപ്രകടനവുമായി മോഹൻലാൽ
ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ കടമയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവാദമായ വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.
udpating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here