
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഞ്ച് ഗ്യരണ്ടി പോയിട്ട് അര ഗ്യാരണ്ടിപോലും കൊടുക്കുന്നില്ലെന്ന് കെ എൻ ബാലഗോപാൽ. രേവന്ത് റെഡ്ഡിയുടെ പോമോനെ വിജയാ എന്ന പ്രയോഗത്തിനെതിരെ മറുപടി പറയുകയായിരുന്നു അദ്ദേഹം. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രയോഗം കോൺഗ്രസ് നേതാക്കൾ നടത്താൻ പാടില്ലായിരുന്നു. അദ്ദേഹത്തിന് അർഥം അറിയാത്ത കാര്യങ്ങള്‍ രേവന്ത് റെഡ്ഡിയെക്കൊണ്ട് പറയിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാന എങ്കിലും, അവിടെ കഴിഞ്ഞ 10, 22 മാസമായി സർക്കാർ ഉദ്യോഗസ്ഥർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പോലും നൽകിയിട്ടില്ല. തെലങ്കാനയിലെ ഈ സാഹചര്യം മുൻനിർത്തി കോൺഗ്രസ് നൽകുന്ന “ഗ്യാരണ്ടികളുടെ” വിശ്വാസ്യതയെ അദ്ദേഹം വിമർശിച്ചു.
സ്വന്തം സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട കോണ്‍ഗ്രസ് എങ്ങനെയാണ് കേരളത്തിൽ ആനുകൂല്യങ്ങള്‍ നൽകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

