‘എതിരായി അഭിപ്രായം പറയുന്നവരെ ഉന്നം വെയ്ക്കുന്നു’, ഇഡി റെയ്ഡിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ

K N BALAGOPAL

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്ഡിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്ന് കെ എൻ ബാലാ​ഗോപാൽ എംഎൽഎ.എതിരായി അഭിപ്രായം പറയുന്നവരെ ഉന്നം വെയ്ക്കുന്നുവെന്നും എന്തുകൊണ്ട് ഇഡി കേസ് എടുക്കുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഡീൽ ആരൊക്കെ തമ്മിലാണെന്ന് വ്യക്തമായെന്നും ഇങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ മകൾ വീണാ വിജയൻ ചോദ്യം ചെയ്യലിനോട് നേരത്തെ സഹകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,റെയ്ഡിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് മുൻമന്ത്രി വി എൻ വാസവൻ പ്രതികരിച്ചത്. സിപിഐഎമ്മിന്റെ മുൻപിൽ ഇതൊന്നും വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാവിനെ ചോദ്യം ചെയ്തുവെന്നും പാർട്ടിയെ തകർക്കാൻ നീക്കം നടക്കുകയാണെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു. ഇഡി റെയ്ഡ് മോഡി വിഡി ഡിലാണെന്നും ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.‌

ALSO READ:ഇഡി റെയ്ഡ്; ‘മോദി – വിഡി ഡീൽ’; സിപിഐഎമ്മിന്റെ മുൻപിൽ വില പോകില്ലെന്ന് വി എൻ വാസവൻ

സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇ ഡി ​ഗോ ബാക്കെന്ന മുദ്രാവാക്യവുമായാണ് പ്രവ‍ർത്തക‍ർ പ്രതിഷേധിക്കുന്നത്. സിപിഐഎമ്മിനെതിരായ കടന്നാക്രമണത്തിനുള്ള അവസാനത്തെ ആയുധമായാണ് ഇഡി റെയ്ഡിനെ കാണുന്നതെന്നാണ് പ്രവ‍‍‌ർത്തകർ ഉയർത്തുന്ന വിമർശനം. സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ലോക്കൽ – ബ്രാഞ്ച് തലത്തിൽ ഇന്ന് വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്ററും ഡോ. ജോൺ ബ്രിട്ടാസ് എംപിയും പിണറായി വിജയന്റെ വാടക വീടിനുമുന്നിലെ പ്രതിഷേധത്തിന്റെ ഭാ​ഗമായിരിക്കുകയാണ്.പ്രതിഷേധവുമായി സിപിഐഎം ദേശീയ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്. ദില്ലിയിലെ ഇ ഡി ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 30 ക്ക് മാർച്ച് സംഘടിപ്പിക്കും. മാർച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലാണ് നടക്കാൻ പോകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News