കേരളത്തിൻ്റെ ആ പ്രതീക്ഷകൾ വെറുതെയായി! വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖത്തിനോ, വയനാടിനോ സഹായം പ്രഖ്യാപിക്കാഞ്ഞത് നിരാശാജനകമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖത്തിനോ, വയനാടിനോ സഹായം പ്രഖ്യാപിക്കാതെ അവഗണിച്ചുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ വളരെയേറെ പ്രതീക്ഷകളാണ് കേരളത്തിനുണ്ടായിരുന്നതെന്നും എന്നാൽ അത് വെറുതെയായെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്ര പാക്കേജ്, വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിന് വായ്പയായി നൽകുന്ന 817 കോടി രൂപ തിരിച്ചു നൽകേണ്ടതില്ലാത്ത സഹായമായി മാറ്റും എന്നീ രണ്ട് പ്രധാന പ്രഖ്യാപനങ്ങളെങ്കിലും അദ്ദേഹം ആ വേദിയിൽ നടത്തുമെന്ന് മലയാളികൾ പ്രതീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോട് കേന്ദ്രം കാട്ടുന്ന ഈ അവഗണനയെക്കുറിച്ച് കേരളത്തിലെ ബിജെപി നേതാക്കൾ അഭിപ്രായം പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ ബഹു. പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ വളരെയേറെ പ്രതീക്ഷകളാണ് കേരളത്തിനുണ്ടായിരുന്നത്. ചുരുങ്ങിയത് രണ്ട് പ്രധാന പ്രഖ്യാപനങ്ങളെങ്കിലും അദ്ദേഹം ആ വേദിയിൽ നടത്തുമെന്ന് മലയാളികൾ പ്രതീക്ഷിച്ചു.

ഒന്ന്, വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്ര പാക്കേജ്. രണ്ട്, വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിന് വായ്പയായി നൽകുന്ന 817 കോടി രൂപ തിരിച്ചു നൽകേണ്ടതില്ലാത്ത സഹായമായി മാറ്റും എന്നത്.

എന്നാൽ രണ്ടും ഉണ്ടായില്ല.

വിഴിഞ്ഞം പദ്ധതിക്ക് ഒരു രൂപയുടെ പോലും കേന്ദ്രസഹായം ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം . ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളും സംസ്ഥാനങ്ങൾക്കുറപ്പു നൽകുന്ന അവകാശങ്ങളും, കേരളത്തിന്റെ കാര്യത്തിൽ തുടർച്ചയായി അട്ടിമറിക്കപ്പെടുകയാണ്. കേരളത്തോട് കേന്ദ്രം കാട്ടുന്ന ഈ അവഗണനയെക്കുറിച്ച് കേരളത്തിലെ ബിജെപി നേതാക്കൾ അഭിപ്രായം പറയേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News