കേന്ദ്രം സംസ്ഥാനത്തിൽ നിന്നും പിടിച്ചു പറിക്കുന്നു, എല്ലാവർക്കുമുള്ള ആനുകൂല്യം എൽഡിഎഫ് സർക്കാർ നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്രം സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കർണാടക മുഖ്യമന്ത്രി പി ചിദംബരമുൾപ്പെടെ പറഞ്ഞ ഇക്കാര്യമെങ്കിലും കോൺഗ്രസ് ഉൾക്കൊള്ളണം എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും  കേന്ദ്രം സംസ്ഥാനത്തോട് അങ്ങേയറ്റം നിഷേധ മനോഭാവമാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

എല്ലാ ചെലവുകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 57,000 കോടി രൂപയാണ്. നികുതി വരുമാനം രണ്ടുവര്‍ഷം കൊണ്ട് 47,000 കോടിയില്‍ നിന്ന് 71,000 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.

ALSO READ: ‘ഇന്നു നീ ഞാൻ നേടിയതൊക്കെയും കാപട്യത്താൽ നിന്നുടേതാക്കി…’ , രക്തസാക്ഷിത്വദിനത്തിൽ എൻ വി കൃഷ്ണവാര്യരുടെ വരികൾ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ചര്‍ച്ചയില്‍ കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി വിമർശിച്ചു. തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് സഹകരിക്കാൻ കഴിയാത്തത് എന്ന് കുഞ്ഞാലികുട്ടി പറഞ്ഞത് ആ രീതിയിൽ സ്വാഗതം ചെയ്യാമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം അംഗനവാടി ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ചുവെന്നും എന്ത് ധൂർത്താണ് കേരളത്തിൽ നടക്കുന്നത് എന്നും മന്ത്രി ചോദിച്ചു.

കേരളത്തിൽ പുറത്തുള്ള നവകേരള സദസ്സിന്റെ ബസ് വന്നപ്പോൾ എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നുവെന്നും രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ബസ്സിൽ മുകളിലേക്കുള്ള ലിഫ്റ്റ് ഉണ്ട്,ഞങ്ങൾ അതൊന്നും തെറ്റാണെന്ന് പറയില്ല എന്നും മന്ത്രി ചൂണ്ടികാണിച്ചു. ഞങ്ങൾ നടത്തിയത് സർക്കാർ പരിപാടിയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ അടുത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള പരിപാടിയായിരുന്നു അത് എന്നും മന്ത്രി പറഞ്ഞു.

ALSO READ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: ഐ.എന്‍.എല്‍

കേരളത്തിലെ മുഖ്യമന്ത്രി ഒരു കിയാ കാർ വാങ്ങിയപ്പോൾ വലിയ ധൂർത്ത് ആണെന്ന ആരോപണം ഉണ്ടായെന്നും കിയ കാർ അത്ര ആഡംബര കാർ ആണോ എന്നും മന്ത്രി ചോദിച്ചു,

ആശങ്കാജനകമായി നിന്നുപോകുന്ന സാഹചര്യം സംസ്ഥാനത്തില്ല ജീവനക്കാർക്കും എല്ലാവർക്കും ഉള്ള ആനുകൂല്യം സർക്കാർ നൽകുമെന്നും, എൽഡിഎഫ് സർക്കാർ ഒരിക്കലും ഒന്നും കൊടുക്കാതെ പോയിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ശമ്പളവും പെൻഷനും നൽകുന്നത് മാത്രമല്ല നാട്ടിൽ വലിയതോതിൽ നിക്ഷേപം വരണം അതിന് കിട്ടാനുള്ളത് വാങ്ങിച്ചെടുക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News