
ടൂറിസം വരുമാനത്തിൽ കേരളം കോവിഡിന് മുൻപ് ഉള്ള സ്ഥിതിയിൽ എത്തിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 2023 ൽ 43647 കോടി രൂപ ആണ് വരുമാനം എന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലക്ക് 355.02 കോടി വകയിരുത്തുന്നു. മുൻ വർഷത്തേക്കാൾ 33.6 കോടി അധികം അനുവദിച്ചു.
ലൈഫ് സയൻസ് പാർക്കിന് 16 കോടി അനുവദിച്ചു. സുസ്ഥിര വികസന പ്രോത്സാഹന പദ്ധതിക്ക് 15 കോടി. കൊച്ചി പാലക്കാട് ഹൈടെക് ഇടനാഴിക്ക് 200 കോടി, ഐടി മിഷന് 134.03 കോടി, പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈഫൈ ഹോട്ട്സ്പോർട്ടിന് 15 കോടി, തിരുവനന്തപുരം ടെക്നോപാർക്കിന് 21 കോടി, ഗതാഗതം 2065.1 കോടി , ഡിജിറ്റൽ ആർട്ട് 2 കോടി, ഡിജിറ്റൽ മ്യൂസിയം 3 കോടി, കേരള ഇൻഡസ്ട്രിയൽ ഡവലപ്മെൻ്റ് കോർപറേഷന് 127.5 കോടി, കെ എസ് ഐ ഡി സി വ്യവസായ പാർക്കുകൾക്ക് 11.5 കോടി, വ്യവസായ വളർച്ച കേന്ദ്രങ്ങൾക്ക് 10.68 കോടി ,ആഗോള നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ഉയർത്താൻ പദ്ധതി – 22 കോടിനോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിനു 65 കോടി, തുറമുഖ പശ്ചാത്തല വികസനത്തിന് 50 കോടി, വയനാട് തുരങ്ക പാത 2134 കോടി, കെ എസ് ആർ ടി സി ക്ക് 178.96 കോടി, കണ്ണൂർ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 75. 51 കോടി,
കൊച്ചി മെട്രോയ്ക്ക് 289 കോടി, ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കുന്നതിന് പ്രാഥമികമായി അഞ്ചു കോടി,മന്ത്രിമന്ദിരങ്ങൾക്ക് 35 കോടി, ശാസ്താംകോട്ട ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപ, സൂപ്പർ കമ്പ്യൂട്ടറിംഗ് കേന്ദ്രം സ്കൂളുകളിൽ 10 കോടി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി,മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്കൂളുകൾക്ക് 65 കോടിയും അനുവദിച്ചു.
ALSO READ: കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക്; 293.22 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു
ഇപ്പോൾ യൂണിഫോം പദ്ധതി 150.34 കോടി, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി 402.14 കോടി, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സി എം റിസർച്ചേഴ്സ് സ്കോളർഷിപ്പ് ആരംഭിക്കുന്നതിനായി 20 കോടിയും അനുവദിച്ചു. ദേശീയ അന്തർദേശീയ ടൂറിസം വിപണന പ്രവർത്തനത്തിന് 80 കോടി, ഐ എച്ച് ആർ ഡി 32.5 കോടി, മൃഗശാലയ്ക്കും കാഴ്ചബംഗ്ലാവിലും 28.3 കോടി, തിരുവനന്തപുരത്ത് നടപ്പാക്കിയ ആർടീരിയ പദ്ധതി മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും, സംസ്ഥാനത്തെ തിയേറ്ററുകളിൽ ഇ ടിക്കറ്റിംഗ് നടപ്പിലാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു, 2 കോടി ഇതിനായി അനുവദിച്ചു. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും അനുവദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


