മുൻ അഡ്വക്കറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു

മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു. 2011 മുതൽ 2016 വരെ
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്നു. മുതിർന്ന അഭിഭാഷകനായ അദ്ദേഹം സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗല്‍ഭനായിരുന്നു. 1996 ല്‍ ജഡ്ജി പദവി ലഭിച്ചെങ്കിലും പിന്നീട് അതുപേക്ഷിച്ച് അഭിഭാഷക വൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്നു. ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിയമോപദേഷ്‌ടാവും ദക്ഷിണ റയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. മിട്ടു, മില്ലു എന്നിവരാണ് മക്കൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here