ഇമ്മിഗ്രേഷൻ ആൻഡ് ഫോറീനേഴ്സ് ബിൽ, 2025: ജനാധിപത്യവും മനുഷ്യാവകാശങ്ങളും വെല്ലുവിളിയ്ക്കപ്പെടുന്നു: കെ രാധാകൃഷ്ണൻ എംപി

K RADHAKRISHNAN

ഇമ്മിഗ്രേഷൻ നിയമങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഇമ്മിഗ്രേഷൻ ആൻഡ് ഫോറീനേഴ്സ് ബിൽ, 2025 അതിരുകടന്ന അധികാരങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിയൊരുക്കുമെന്ന് ലോക്സഭയിൽ ഈ ബില്ലിനുമേൽ നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

ഈ ബില്ലിന്റെ ഏറ്റവും ഭയാനകമായ വശങ്ങളിൽ ഒന്ന് എമിഗ്രേഷൻ ഓഫീസർമാർക്ക് അനുവദിച്ചിരിക്കുന്ന അമിത അധികാരമാണ്. എമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ ബിൽ അനുവദിക്കുന്നു ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാൻ വേണ്ടിയുള്ളതാണെന്നും ഇത് ഏകപക്ഷീയമായ തടങ്കലിലേക്കും വിദേശ പൗരന്മാരെ ഉപദ്രവിക്കുന്നതിലേക്കും പ്രത്യേകത സമുദായങ്ങളെ ഉന്നം വെച്ചിട്ടുള്ളതാണെന്നും എംപി പറഞ്ഞു.

ALSO READ; നാടിൻ്റെ ഒരുമയുടെ കരുത്താണ് വയനാട് ടൗൺഷിപ്പ്; ജനങ്ങളുടെ യോജിച്ച സഹകരണത്തിലൂടെ അസാധ്യമായത് സാധ്യമാകുകയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയ സുരക്ഷയ്ക്ക് “ഭീഷണി” ആയി കണക്കാക്കിയാൽ വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഈ ബിൽ സർക്കാറിനെ അനുവദിക്കുന്നു, എന്നാൽ ആരാണ് ഈ ഭീഷണിയെ നിർവചിക്കുന്നത്, വ്യക്തമായ മാർഗം നിർദ്ദേശം ഇല്ലാതെ അഭ്യർത്ഥികളെയും അല്ലെങ്കിൽ സർക്കാരിന് വിമർശിക്കുന്ന വിദേശ പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഉന്നം വെച്ച് ഈ നിയമം തിരഞ്ഞെടുപ്പ് ഉപയോഗിക്കാം.


ടിബറ്റൻസ്,ശ്രീലങ്കൻ തമിഴർ, അഫ്ഗാനികൾ ബംഗ്ലാദേശികൾ എന്നിങ്ങനെ ഇരകളാക്കപ്പെട്ട സമൂഹങ്ങൾക്ക് ഇന്ത്യ ചരിത്രപരമായി അഭയം നൽകിയിട്ടുണ്ട്. എന്നാൽ അഭ്യർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഒന്നും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.പൗരത്വ ഭേദഗതി നിയമം ഈ സർക്കാർ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് നാം കണ്ടിട്ടുണ്ട് അതുപോലെ തന്നെയാണ് ഈ ബില്ലും ഈ സർക്കാർ ഉപയോഗിക്കാൻ പോകുന്നതെന്നും, രാജ്യത്ത് കർശനവും ഏകപക്ഷീയ നിയമങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ അത് ബാധിക്കുന്നത് മലയാളികൾ അടക്കം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ആണെന്നും മറ്റു രാജ്യക്കാരും നമ്മുടെ ജനതയെ ഈ രീതിയിൽ ആയിരിക്കും ഇടപെടുന്നതെന്നും പ്രസംഗത്തിൽ പറഞ്ഞു.

അതുകൊണ്ട് ഈ ബില്ലിലെ വ്യവസ്ഥകൾ പുന പരിശോധിക്കുവാനും അവകാശങ്ങൾ സംരക്ഷിക്കാനും മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ദുരുപയോഗം തടയാനും ആവശ്യമായ മാറ്റങ്ങൾ ഈ ബില്ലിൽ കൊണ്ടുവരണമെന്ന് കെ രാധാകൃഷ്ണൻ എം പി ലോകസഭയിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News