
2025ലെ ഇന്ത്യന്‍ പോര്‍ട്ട്‌സ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബില്‍ അവതരണത്തെ എതിര്‍ത്തുകൊണ്ട് കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
”ഈ ബില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നുകയറുന്ന ഒരു നടപടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ ഇത് ദുര്‍ബലപ്പെടുത്തുന്നു. ബില്‍ കൊണ്ടുവരുന്നതിലൂടെ തുറമുഖങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിന് കീഴിലാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ അധികാരവിതരണ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് എംപി പറഞ്ഞു.
ALSO READ: ആശയകുഴപ്പത്തില്‍? മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മാറി നിന്ന് രാജീവ് ചന്ദ്രശേഖര്‍
ബില്‍ സംസ്ഥാന പട്ടികയിലെ എന്‍ട്രി 31, ഭരണഘടനയിലെ അനുച്ഛേദങ്ങള്‍ 1, 246(3), 162, 368 എന്നിവയെ ലംഘിക്കുന്നതുകൊണ്ട് നിയമപരമായും ജനാധിപത്യപരമായും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കേന്ദ്രഭരണകൂടത്തിന്റെ നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍, ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം, അല്ലെങ്കില്‍ അതിനു പകരമായൊരു ബില്‍ കൊണ്ടുവരണം എന്ന് എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
K Radhakrishnan MP against Indian Ports Bill 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here