
സമകാലിക വിഷയങ്ങളിൽ ദലിത് പക്ഷ നിലപാടുകൾ വ്യക്തമാക്കിയിരുന്ന ചിന്തകനാണ് കെ കെ കൊച്ചെന്ന് കെ രാധാകൃഷ്ണൻ എം പി. അരികുവൽക്കരിക്കപ്പെട്ടവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് കൊച്ചേട്ടൻ്റെ ഓരോ വാക്കുകളും എഴുത്തുകളും പിറന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രഭാഷകനും സാമൂഹൃ നിരീക്ഷകനുമായിരിക്കെ വിമർശന സാഹിത്യത്തിലും അദ്ദേഹം പ്രശസ്തനായിരുന്നു. ആദിവാസി- ദലിത് സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. താനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തിൻ്റെ നിര്യാണം ദലിത് പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാനെന്നും ദലിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡൻ്റ് കൂടിയായ കെ രാധാകൃഷ്ണൻ അനുശോചിച്ചു.
ALSO READ: തിരക്കുള്ള റോഡിലൂടെ എക്സ്.യു.വി 700 ഓടിച്ച് സ്കൂൾ കുട്ടികൾ; വീഡിയോ വൈറലായതോടെ വിമർശനവും
കേരളത്തിലെ പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ കെ കൊച്ച് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. കേരളത്തിലെയും ഇന്ത്യയിലെയും അരികുവത്കരിക്കപ്പെട്ട കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു കെ കെ കൊച്ച്.
1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിൽ ജനനം. അടിയന്തരാവസ്ഥ കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു അദ്ദേഹം.
1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്. കേരളചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്രപാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മകഥയായ ‘ദളിതന്‍’ ഏറെ ശ്രദ്ധ നേടിയിരുന്നു.
കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. ‘ദലിതന്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here