
വാര്‍ത്താ ചരിത്രത്തില്‍ ഇടം തേടിയ ആ പൊന്നുമ്മ ഇനിയില്ല. 1996ല്‍ കെ രാധാകൃഷ്ണന്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതിന് മുമ്പ് വീട്ടുമുറ്റത്ത് വച്ച് അമ്മ ചിന്നമ്മ ഉമ്മ നല്‍കുന്ന ചിത്രം കേരളമാകെ ശ്രദ്ധേയമായിരുന്നു. ചേലക്കര തോന്നൂര്‍ക്കരയിലെ പനയോല മേഞ്ഞ വീട്ടില്‍ നിന്നും ഉമ്മ നല്‍കി യാത്രയാക്കിയ ചിത്രത്തില്‍ സഹോദരി രമണിയെയും കാണാം.

ഇടുക്കിയിലെ തോട്ടം തൊഴിലാളി ജീവിതത്തിന്റെ ദുരിത വഴികളിലൂടെയാണ് കെ രാധാകൃഷ്ണന്റെ അമ്മ ചിന്നമ്മയും ജീവിച്ചത്. ഭര്‍ത്താവ് കൊച്ചുണ്ണിക്കൊപ്പം വാഗമണ്‍ പുള്ളിക്കാനം ടീ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു ചിന്നമ്മയും. ബാല്യകാലത്ത് ഇവര്‍ക്കൊപ്പമായിരുന്ന കെ രാധാകൃഷ്ണന്‍ സ്‌കൂള്‍.
Read Also: കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന അന്തരിച്ചു
വിദ്യാഭ്യാസത്തിനായാണ് അച്ചന്റെ നാടായ ചേലക്കരയിലേക്ക് എത്തുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ചിന്നമ്മയും ചേലക്കരയിലേക്ക് എത്തുകയായിരുന്നു. 84ാം വയസ്സിലാണ് ചിന്നമ്മ അന്തരിച്ചത്. രവി, രതി, രമ, രമണി, രജനി പരേതരായ രാജന്‍, രമേശന്‍ എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here