വഖഫ് ബില്‍; മുസ്ലീങ്ങള്‍ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുന്ന വിഭജന തന്ത്രമെന്ന് കെ രാധാകൃഷ്ണന്‍ എംപി

മുസ്ലീങ്ങള്‍ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുന്ന വിഭജന തന്ത്രമാണ് വഖഫ് ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് സിപിഐഎം കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ മലയാളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പ്രസംഗത്തിന്റെ പൂര്‍ണ രൂപം:

‘ ന്യൂനപക്ഷ മന്ത്രി പറഞ്ഞ പോലെ വഖഫ് ബില്‍ കൊണ്ടുവരുന്നത് മുസ്ലിം വിഭാഗത്തിലെ പാവപെട്ടവര്‍ക്ക് വേണ്ടിയോ കുട്ടികള്‍ക്ക് വേണ്ടിയോ സ്ത്രീകള്‍ക്ക് വേണ്ടിയോ അല്ല.

മുസ്ലീങ്ങള്‍ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുക എന്ന വിഭജന തന്ത്രം ഈ ബില്ലിന് പിന്നില്‍ ഒളിഞ്ഞിരുക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം പറയാതെ പോകരുത്.

ALSO READ: ‘വഖഫ് ബില്‍ കേവലം മുസ്ലിംവിരുദ്ധം മാത്രമല്ല ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കം’: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂനപക്ഷത്തിലെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ ഈ ഗവണ്‍മെന്റിന് താത്പര്യമുണ്ടെങ്കില്‍ ആദ്യം മൈനോരിറ്റി സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഒരോ വര്‍ഷവും മൈനോരിറ്റി സ്‌കോളര്‍ഷിപ്പ് കുറയ്ക്കുകയാണ്. ലക്ഷ്യം മുസ്ലീം കുട്ടികളുടെ വളര്‍ച്ചയല്ല. തകര്‍ച്ച തന്നെയാണ്.

ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കടക്കുന്ന അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാനും ബില്‍ ഉദ്ദേശിക്കുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്. മറ്റ് മതങ്ങളോട് നിങ്ങള്‍ ഈ സമീപനം സ്വീകരിക്കുമോ..?

ALSO READ: ‘അജ്മല്‍ കസബിന്റെ സഹോദരനാണ് ഇപ്പോള്‍ കണ്‍ട്രോള്‍ റൂം കത്തിച്ച് ചാമ്പലാക്കും’ ഇത് പറഞ്ഞത് മാേ്രത ഓര്‍മയുള്ളു, 28കാരന് സംഭവിച്ചത്!

കേരളത്തില്‍ ദേവസ്വം ബോര്‍ഡുണ്ട്. ഒരിക്കല്‍ കേരളം ദേവസ്വം ബോര്‍ഡില്‍ ഒരു മെംബറുടെ പേര് കൃസ്ത്യന്‍ പേരുമായി സാമ്യം വന്നു. അത് കൃസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തിലുണ്ടായി. 1987ല്‍ അന്ന് ഹിന്ദുക്കളുടെ ക്ഷേത്രം ഹിന്ദുകള്‍ക്ക് വിട്ടുനല്‍കണമെന്ന് പറഞ്ഞു അവര്‍ വലിയ സമരം നടത്തി.

ഒരോ മതവിഭാഗത്തിനും അവരുടെ താത്പര്യം സംരക്ഷിക്കാന്‍ അവസരം ഉണ്ടാവണം. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമത്തിനെതിരെ നമ്മുടെ നാട് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് വേണ്ടി മാര്‍ട്ടിന്‍ നീമോളറുടെ കവിത ഓര്‍മ്മിപ്പിക്കാം.

ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല.
പിന്നീട് അവര്‍ ജൂതരെ തേടി വന്നു ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

ALSO READ: ഒഴിഞ്ഞുമാറി പ്രിയങ്ക ഗാന്ധി; ലോക്സഭയിൽ നടന്ന വഖഫ് ചർച്ചയിൽ പങ്കെടുത്തില്ല

ഈ ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ ആരും ഇല്ലാത്ത അവസ്ഥയുണ്ടാവാതിരിക്കാന്‍ നമ്മള്‍ മുന്‍കരുതല്‍ എടുക്കണം. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News