
വഖഫ് ബില്ലിനെ എതിർത്ത് വോട്ടുചെയ്യുമെന്ന് കെ രാധാകൃഷ്ണൻ എംപി. ബിൽ സഭയിൽ വരുമെന്ന് ഉറപ്പില്ലായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സ്പീക്കറോട് അവധി ചോദിച്ചിരുന്നു. ബില്ലിനെ എതിർക്കാൻ സാധ്യമായ എല്ലാവരെയും ഒപ്പം നിർത്തും. ദില്ലിയിലേക്ക് മടങ്ങാൻ എല്ലാ എംപിമാർക്കും പാർട്ടി നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: വളയത്ത് നിന്ന് യുവതിയേയും രണ്ട് കുട്ടികളേയും കാണാതായ സംഭവം; കേരള പോലീസ് ദില്ലിയിലേക്ക്
വഖഫ് ഭേദഗതി ബിൽ നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുക. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിൽ അവതരിപ്പിക്കുക. എല്ലാവരും ഹാജരാകണം എന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബില്ലിന്മേൽ ആറുമണിക്കൂർ ചർച്ചയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
അതേസമയം ബില്ലിനെ ക്രൈസ്തവ സഭകൾ പിന്തുണച്ചതോട്ടെ കോൺഗ്രസ് പ്രതിസന്ധിയിലായി. ഇന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ ക്രൈസ്തവ സഭകൾ ബില്ലിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here