‘സംഘപരിവാർ വിധേയത്വമുള്ള അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് നിയമിച്ചതിൽ കൃത്യമായ അജണ്ടയുണ്ട്’: കെ റഫീഖ്

k rafeeq

ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച കോൺ​ഗ്രസ് സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.

കേരളത്തെ ബിജെപിക്ക് അടിയറവെക്കാനുള്ള ഡീൽ കോൺഗ്രസ് കൃത്യമായി നടപ്പാക്കുകയാണന്നും. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ച് യു ഡി എഫ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത് ഈ ഡീലിന്റെ ഭാ​ഗമാണെന്നും കെ റഫീഖ് കുറിച്ചു.

also read; സബ്സിഡി നിരക്കിൽ ലഭിക്കുന്ന എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ഒരു വർഷം ലഭിക്കുക 4 എണ്ണം

സർവകലാശാലകളുടെ വൈസ് ചാൻസലർമാരായും സെനറ്റ് , സിൻഡിക്കേറ്റ് അംഗങ്ങളായും സംഘ്പരിവാറുകാരെ തിരുകിക്കയറ്റിയതിനു ശേഷമാണിപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നത സ്ഥാനത്ത് ബി അശോകിനെ നിയമിച്ചിരിക്കുന്നത്.

ബീഫ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചവർക്കെതിരായും ബീഫ് നിരോധനത്തെ അനുകൂലിച്ചും ലേഖനമെഴുതിയതടക്കം എത്ര മാത്രം സംഘപരിവാർ വിധേയത്വം കാട്ടിയ അശോകിനെ തന്നെ ഏറ്റവും പ്രാധാന്യമുള്ള വകുപ്പിൻ്റെ തലപ്പത്ത് സതീശനും കൂട്ടർക്കും നിയമിക്കാൻ കൃത്യമായ ഒരു അജണ്ടയുണ്ട്. അത് കേരളത്തെ അപകടത്തിലേക്ക് നയിക്കുന്ന അജണ്ടയാണ്. കേരളത്തെ തകർക്കുന്ന ഡീലാണിതെന്നും കെ റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News