
സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തമുള്ള വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യം വെച്ച് ചടങ്ങിൽ നിന്ന് ഒഴിവാക്കിയാലും ഹൈവേ വികസനത്തിനായി കൃത്യമായി ഇടപെട്ട മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ജനമനസ്സുകളിൽ നിന്ന് ഒഴിക്കാവാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസായി പ്രവർത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണെന്ന് പറഞ്ഞ കെ റഫീഖ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവാക്കിയതെന്നും പറഞ്ഞു. ഇത്രയധികം തുക വിഹിതമായി നൽകുകയും പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ആണ് ഒഴിവാക്കിയതെനന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടേത് സങ്കുചിത രാഷ്ട്രീയ താല്പര്യമാണെന്നും ജനമനസ്സുകളിൽ നിന്ന്
മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും അവർക്ക് ഒഴിക്കാവാനാവില്ലെന്നും കെ റഫീഖ് കുറിച്ചു.
ALSO READ: ദേശീയപാത ഉദ്ഘാടനത്തിൽ കേരളത്തെ അവഗണിച്ചു; കാസർഗോഡ് ‘പ്രതീകാത്മക ഉദ്ഘാടന’വുമായി പ്രതിഷേധം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസായി പ്രവർത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവാക്കിയത്.
ഇത്രയധികം തുക വിഹിതമായി നൽകുകയും പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ആണ് ഒഴിവാക്കിയത്.
ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യം വെച്ച് ചടങ്ങിൽ നിന്ന് ഒഴിവാക്കിയാലും ഹൈവേ വികസനത്തിനായി കൃത്യമായി ഇടപെട്ട മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ജനമനസ്സുകളിൽ നിന്ന് ഒഴിക്കാവാനാവില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

