ഇടുക്കി ജില്ലയിലെ മുഴുവൻ കയ്യേറ്റക്കാരെയും ഒഴിപ്പിക്കും: മന്ത്രി കെ രാജൻ

krajan

ഇടുക്കി ജില്ലയിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍. കോടതിവിധി കാരണം ചിലയിടങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഭൂപതിവ് നിയമഭേദഗതിയിലൂടെ മലയോര മേഖലയില്‍ താമസിക്കുന്നവരുടെ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ഭൂപതിവ് നിയമഭേദഗതിയിലൂടെ മലയോര മേഖലയില്‍ താമസിക്കുന്നവരുടെ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കോടതിയില്‍ ചോദ്യം ചെയ്യാത്ത രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിക്കും. മലയോര മേഖലയിലെ ജനതയുടെ പരിഹാരമാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read : ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇടുക്കി ജില്ലയിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കും. കോടതി വിധി കാരണം ചിലയിടങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഇടുക്കി ജില്ലയിലെ പട്ടയ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിര്‍ത്തിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്റ്റേ ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ അഏ യോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോടതിയില്‍ ചോദ്യം ചെയ്യാത്ത രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News