ജനാധിപത്യത്തിന്‍റെ വിശുദ്ധ പുസ്തകത്തെ ഉയർത്തിപ്പിടിച്ച് കോഴിക്കോട്; ഭരണഘടനാ ചത്വരം മന്ത്രി കെ രാജൻ ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിർമ്മിച്ച ഭരണഘടനാ ചത്വരം, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 9.30 നാണ് ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. ഭരണഘടനയുടെ ആശയം ജനങ്ങളിൽ എത്തിക്കുക, ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഭരണഘടന ചത്വരം ഒരുക്കിയിരിക്കുന്നത്.

കൂടാതെ സ്വാതന്ത്രസമരസേനാനികളായ മഹാത്മാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ബി ആർ അംബേദ്കർ തുടങ്ങിയവരുടെ മനോഹരമായ ചിത്രങ്ങളും ഇവിടെ കാണാം. ഭരണഘടനയുടെ ആശയത്തെ കുറിച്ച് യുവതലമുറയെ കൂടുതൽ ബോധവൽക്കരിക്കേണ്ട സമയമാണിതെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. പി ഗവാസ് കൈരളി ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ 2024- 25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണഘടനാ ചത്വരം നിർമ്മിച്ചത്. ചടങ്ങിൽ എം കെ രഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News