വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയർത്തി കെ.സുധാകരൻ

തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച സംശയം വീണ്ടുമുയർത്തി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. ഇവിഎം- വിവി പാറ്റുകളെ സംബന്ധിച്ച് ഉയരുന്ന ഗുരുതരമായ ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടത് വളരെ അത്യാവശ്യമാണ്. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താനും കേന്ദ്രസർക്കാർ ഉടൻ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

2018ന് ശേഷം ഇന്ത്യയിൽ ഉപയോഗിച്ച EVM – VVPAT മെഷീനുകളിൽ 6.5 ലക്ഷം മെഷീനുകൾ ഡിഫക്ടീവ് ആണെന്ന് കണ്ടെത്തി ഇലക്ഷൻ കമ്മീഷൻ തിരിച്ചുവിളിച്ചതായി വാർത്തകൾ വരുന്നു.

2019ലെ ലോക്സഭ ഇലക്ഷനുകളിൽ അടക്കം ഈ മെഷീനുകൾ ആണ് ഉപയോഗിക്കപ്പെട്ടത്. ആകെ ഉപയോഗിച്ച മെഷീനുകളുടെ 37% തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവി തന്നെ തുലാസ്സിൽ ആക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി പോലും നടന്നതായി സംശയിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ജനാധിപത്യത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. പക്ഷേ അത് ജനങ്ങൾ നിർണയിക്കുന്നത് പ്രകാരമായിരിക്കണം. ജയവും തോൽവിയും കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നവർ രാജ്യത്തെ തകർക്കും . ഈ രാജ്യത്തെ അടിമുടി തകർക്കുന്ന നരേന്ദ്രമോദി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ സംഭവമാണ്. അതുകൊണ്ടുതന്നെ വോട്ടിംഗ് യന്ത്രങ്ങളിലെ കേടുപാടുകൾ സംബന്ധിച്ച വാർത്തകൾ ഓരോ ഇന്ത്യൻ പൗരനെയും ആശങ്കപ്പെടുത്തുന്നതാണ്.

ആറരലക്ഷം മെഷീനുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നും അവ തിരിച്ചെടുക്കപ്പെട്ടുമെന്നുമുള്ള ഗുരുതരമായ ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടത് വളരെ അത്യാവശ്യമാണ്. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താനും കേന്ദ്രസർക്കാർ ഉടൻ തയ്യാറാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News