എവിടേക്കാ എഴുന്നേറ്റ് പോകുന്നേ? ഒരു മര്യാദ കാണിക്കണ്ടേ?പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ സുധാകരന്‍

പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെ നേതാക്കന്മാരുടെ പ്രസംഗം തീരും മുമ്പേ പ്രവര്‍ത്തകര്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

READ ALSO:വിദ്വേഷ പരാമര്‍ശം; മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസ്

കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് കെ സുധാകരന്‍ ക്ഷുഭിതനായി പൊട്ടിത്തെറിച്ചത്. മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ഇരിക്കാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ എന്ത് നേതാക്കളാണെന്നും മര്യാദ കാണിക്കണമെന്നും കെ സുധാകരന്‍ പൊട്ടിത്തെറിച്ചു. ബിജെപിയെയും സിപിഎമ്മിനെയും തകര്‍ക്കണമെന്ന് പറയുന്ന നിങ്ങള്‍ ആരെ തകര്‍ക്കാനാണ് വന്നതെന്നും ക്ഷുഭിതനായ കെ സുധാകരന്‍ ചോദിച്ചു. പ്രവര്‍ത്തകര്‍ ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞാണ് സുധാകരന്‍ പ്രസംഗം നിര്‍ത്തിയത്.

READ ALSO:ഗാസയില്‍ രക്തസാക്ഷികളായ കുഞ്ഞുങ്ങളുടെ പേരുകളുമായി തെഹ്‌റാന്‍ ടൈംസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here