
കെ സുധാകരന് കോടതിയിൽ നിന്നും തിരിച്ചടി. എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. എറണാകുളം സി ജെ എം കോടതിയാണ് കെ സുധാകരന്റെ കേസ് തള്ളിയത്. കെ സുധാകരന് തെളിവ് നൽകാൻ കഴിയാത്തതോടെയാണ് കേസ് തള്ളിയത്. 2023 ജൂലൈ 23 നാണ് സുധാകരൻ കേസ് ഫൈൽ ചെയ്തത കെ സുധാകരനും മോൻസൺ മാവുങ്കലും തമ്മിലുള്ള ബന്ധം ഉദ്ധരിച്ചുള്ള മാധ്യമ വാർത്തയെക്കുറിച്ച് സംസാരിച്ചതിലാണ് എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ മാനനഷ്ട കേസ് നൽകിയത്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

