നേതൃമാറ്റത്തിൽ അതൃപ്തി പരസ്യമാക്കി കെ സുധാകരൻ; തന്നെ മാറ്റിയത് സ്വാർത്ഥ താല്പര്യങ്ങളുള്ള ചില നേതാക്കൾ

K SUDHAKARAN

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി കെ സുധാകരൻ. ഹൈക്കമാൻ്റ് തീരുമാനത്തിൽ നിരാശനാണെന്നും കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും സുധാകരൻ പറഞ്ഞു.

കെ പി സിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള കടുത്ത അത്യപ്തിയാണ് സുധാകരൻ മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാൻ അനുവദിക്കണമെന്ന തൻ്റെ അഭ്യർത്ഥന ഹൈക്കമാൻ്റ് തള്ളുകയായിരുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. മുൻകൂട്ടി അറിയിക്കാതെയാണ് തന്നെ മാറ്റിയത്. കേരളത്തിൽ നിന്നുള്ള ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് തനിക്കെതിരെ പ്രവർത്തിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു. കേരളത്തിൻ്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി ചിലരുടെ കയ്യിലെ കളിപ്പാവയാണെന്നും കെ സുധാകരൻ ആരോപിച്ചു.

ALSO READ: കെപിസിസി പുനസംഘടനയിലെ അതൃപ്തി; മുതിര്‍ന്ന നേതാക്കളും എ-ഐ ഗ്രൂപ്പുകളും പ്രതിഷേധത്തില്‍

കെ പി സിസി പ്രസിഡണ്ടിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുന്നതാണ് പാർട്ടിയിലെ പതിവ്. എന്നാൽ അത് ഉണ്ടായില്ല.അതിൽ തനിക്ക് പരാതിയില്ലെന്നും കെ സുധാകരൻ പറഞ്ഞു. ദില്ലയിലെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ്. പറയാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ രാഹുൽ ഗാന്ധിയോടും മല്ലികാർജുൻ ഖർഖെയോടും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറികളുണ്ടാകുമെന്ന സൂചന നൽകുന്നതാണ് കെ സുധാകരൻ്റെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News