പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനും, മുൻ ഡിഐജി എസ് സുരേന്ദ്രനും സ്ഥിരം ജാമ്യം

പുരാവസ്തുതട്ടിപ്പ് കേസിലെ പ്രതികളായ കെപിസിസി അധ്യക്ഷൻ കെ സുധാകരനും
മുൻ ഡി ഐ ജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം മുൻകൂർ ജാമ്യം അനുവദിച്ചു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിച്ച കോടതി അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ മറ്റൊരു പ്രതിയായ ഐ ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

Also Read: ‘സ്പീക്കറുടെ പ്രസംഗം വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം; കാവിവത്ക്കരണത്തെ ശക്തമായി എതിര്‍ക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News