കെ സുധാകരൻ കോൺഗ്രസ് വിടുന്നു? പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം

K Sudhakaran new party

മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ പാർട്ടി വിടുന്നതായി സൂചന. പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരന് സീറ്റ് നൽകാത്തതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം നടത്തുന്നത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ദില്ലിയിൽ കെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അതിൽ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല എന്നാണ് വിവരം.

Also read: സീറ്റ് തർക്കം; വിവാദ പോസ്റ്റ് പിൻവലിക്കാതെ അബ്ദുറഹ്മാൻ രണ്ടത്താണി

അതേസമയം, കെ സി വേണുഗോപാലിനോട് ഗുഡ്ബൈ പറഞ്ഞു കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ചതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്കൂ, ഞാൻ എൻ്റെ വഴിക്ക് നടന്നോളമെന്നും സുധാകരൻ കോൺഗ്രസ് നേതാക്കളെ അറിയിച്ചു എന്നാണ് സൂചന. പന്ത്രണ്ട് മണിക്ക് കെ സുധാകരൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ അദ്ദേഹത്തിന്റെ നീക്കം എന്താണെന്ന് വ്യക്തമാകും.

ഇതോടെ കോൺഗ്രസ് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിൽ ഇത്തരമൊരു പിളർപ്പ് വലിയ തിരിച്ചടിയിലേക്കാണ് വഴിവെയ്‌ക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News