‘ഗോവിന്ദനൊന്നും മറുപടിയില്ല, തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോ ചോദിക്കണം’; എം.വി ഗോവിന്ദൻമാസ്റ്ററെ അധിക്ഷേപിച്ച് കെ.സുധാകരൻ

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്ററെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ലീഗ് വിഷയത്തിൽ മറുപടി ചോദിച്ച മാധ്യമപ്രവർത്തകരോട് ഗോവിന്ദനോട് മറുപടി പറയാനില്ലെന്നും അദ്ദേഹത്തിന് തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോ എന്ന് ചോദിക്കണമെന്നുമായിരുന്നു സുധാകരന്റെ മറുപടി.

ALSO READ: പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ, അന്വേഷണം പ്രഖ്യാപിച്ച് ദില്ലി പൊലീസ്

‘ഗോവിന്ദന്റെ വാക്കിന് മറുപടിയില്ല. അതിന് മറുപടി അർഹിക്കുന്നില്ല. എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദൻ അങ്ങനെയൊരു പരാമർശം നടത്തിയതെന്നറിയില്ല. തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോ എന്ന് കൂടി ചോദിക്കണം. ലീഗും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. പിന്നെന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടണം?’; എന്നായിരുന്നു സുധാകരന്റെ മറുപടി.

ALSO READ: കലാപമടങ്ങാതെ ഫ്രാൻസ്; മേയറെയും ലക്ഷ്യം വെച്ച് അക്രമികൾ

അതേസമയം, തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് കെ സുധാകരന്റെ പിന്തുണ. ഹൈബി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചയുടെ ആവശ്യമില്ല എന്നും കെ സുധാകരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News