പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക്; പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക് കാരണം ഹാജരാകാന്‍ സാധിക്കില്ലെന്ന് സുധാകരന്‍ ഇഡിയെ അറിയിക്കും. സുധാകരോട് വെള്ളിയാഴ്ച ഹാജരാകാനായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്. സുധാകരന്‍ സമയം നീട്ടി ചോദിക്കുമെന്നാണ് വിവരം.

Also read- മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മേയുന്ന പശുവിനെ മറ്റൊരാള്‍ക്ക് വിറ്റു; ജീവനക്കാരന്‍ അറസ്റ്റില്‍

അതേസമയം, കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. സുരേന്ദ്രനോട് ഇന്ന് ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശിച്ചത്. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് മുന്‍ ഡിഐജി ആവശ്യപ്പെട്ടിരിക്കുന്നത്.

Also read- വോട്ട് ചോദിച്ചെത്തിയ ജെയ്ക്കിനെ കണ്ട് കണ്ണ് നിറഞ്ഞ് പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് ജെയ്ക്ക്; വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here