കെ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല; പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്

മോൻസൻ മാവുങ്കൽ കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സുധാകരൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. ജനപ്രതിനിധിയായതിനാൽ തിരക്കുകളുണ്ടെന്നാണ് വിശദീകരണം. ചോദ്യം ചെയ്യലിന് ഹാജരാകണമെങ്കിൽ ഒരാഴ്ച മുൻപെങ്കിലും വിവരം അറിയിക്കണമെന്നും സുധാകരൻ അപേക്ഷ നൽകി. അതേസമയം, ബുധനാഴ്ച തന്നെ പുതിയ നോട്ടീസ് നൽകാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

അതേ സമയം , സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.പരാതിക്കാർ നൽകിയ ഡി വൈസിൽ നിന്നും തെളിവ് കണ്ടെടുത്തതായും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.പരാതിക്കാരനായ അനൂപും സുധാകരനും മോൻസന്റെ വീട്ടിൽ ഒരുമിച്ചുള്ള ചിത്രമാണ് കണ്ടെടുത്തത്.

Also Read: കെ.എസ്.യു നേതാവിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം; വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് കെസി വേണുഗോപാലിന്റെ അനുയായി

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ കഴിയില്ലെന്ന് നേരത്തെ തന്നെ സുധാകരൻ അറിയിച്ചിരുന്നു. കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് സുധാകരൻ നിയമനടപടി സ്വീകരിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നോട്ടീസ് നൽകിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here