പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം; ആദ്യ പ്രതികരണം തിരുത്തി കെ സുധാകരന്‍

ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് വേദിയായ പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകുമെന്നത് സംബന്ധിച്ച് നടത്തിയ പ്രതികരണം തിരുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണെന്നുള്ള പ്രസ്താവനയാണ് കെ സുധാകരന്‍ തിരുത്തിയത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരന്റെ പ്രതികരണം.

Also Read- ‘പ്രതികരിക്കാന്‍ ഒരാഴ്ച പോലും വൈകരുതായിരുന്നു, പ്രധാനന്ത്രിയുടെ പ്രയോരിറ്റി അനുചിതം’; വിമര്‍ശിച്ച് ബിജെപി എംഎല്‍എ

സ്ഥാനാര്‍ത്ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായെന്നും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് ഉദ്ദേശിച്ചത് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി എന്ന് പറയുകയായിരുന്നില്ലെന്നാണ് സുധാകരന്‍ ഇപ്പോള്‍ പറയുന്നത്.

Also Read- ക്രൂരതയ്ക്കെതിരെ രണ്ടാം ഭാര്യക്ക് കേസ് കൊടുക്കാനാകില്ല, കർണാടക ഹൈക്കോടതി

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും. സ്ഥാനാര്‍ത്ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News