
നിലമ്പൂരില്‍ പ്രതിപക്ഷത്തിന് സ്വാധീനമില്ലെന്ന് തുറന്ന് സമ്മതിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് സുധാകരന്റെ പുതിയ പ്രസ്താവന.
‘പ്രതിപക്ഷത്തിന് അല്ലെങ്കിലും ഇവിടെ അത്രയല്ലേ ഒള്ളൂ. അവര്‍ക്ക് തന്നെയറിയാം അവര്‍ക്ക് സ്വാധീനമില്ലെന്നും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്നും. അവരോട് നമ്മള്‍ തര്‍ക്കിക്കാന്‍ പോൗകണ്ട. ഇല്ലാത്ത ശത്രുവിനെ ഉണ്ടെന്ന് നമ്മള്‍ തന്നെ പറഞ്ഞുണ്ടാക്കി നമ്മുടെ മുന്നില്‍ നിര്‍ത്തേണ്ട കാര്യമില്ല.’- സുധാകരന്‍ പറഞ്ഞു.
ഇതിനിടെ പുതിയ വാദങ്ങളുമായി പി വി അൻവർ രംഗത്തെത്തിയിരിക്കുകയാണ്. നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന് എന്നിരിക്കെ പുതിയ ഉപാധികളുമായി രംഗത്തെത്തിയിരിക്കുകയാണ് അൻവർ.
അടുത്ത ഇലക്ഷനിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം, വനം വകുപ്പുകൾ ഞങ്ങൾക്ക് നൽകണം എന്നാണ് അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞത്. കൂടാതെ വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നിലമ്പൂരിലെ പെന്‍ഷന്‍കാരെക്കൂടിയാണ് കെ സി വേണുഗോപാല്‍ അപമാനിച്ചത്: ജനം വോട്ടിലൂടെ മറുപടി പറയും
“സതീശനാണ് തന്നെ മത്സര രംഗത്തേക്ക് തള്ളിവിട്ടത് എന്നും മുക്കാൽ പിണറായി ആണ് വിഡി സതീശൻ” എന്നും അദ്ദേഹം ആവർത്തിച്ചു.
അതോടൊപ്പം മലപ്പുറം ജില്ല വിഭജിക്കണമെന്നും തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര മേഖല ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നും കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ മലപ്പുറം സ്നേഹം തെരഞ്ഞെടുപ്പായതിനാലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

