നീറിപ്പുകഞ്ഞ് ഭിന്നിപ്പ്’; കെ സുധാരകനെ പിന്തുണച്ച് ഒരു വിഭാഗം, കെപിസിസി ആസ്ഥാനത്ത് പോസ്റ്റർ

k sudhakaran poster

കെ സുധാരകനെ പിന്തുണച്ച് പോസ്റ്റർ. കെപിസിസി ആസ്ഥാനത്തിൻ്റെ മതിലിലാണ് കെ സുധാകരൻ അനുകൂലികൾ പോസ്റ്റർ പതിച്ചത്. സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്ന് പോസ്റ്ററിൽ പറയുന്നു. കെ സുധാകരനെ ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും പോസ്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ കെ സുധാകരനെ മത്സരിപ്പിക്കണമെന്നാണ് പോസ്റ്ററിൽ മുഖ്യ ആവശ്യം. ഒരു വിഭാഗം കെ സുധാകരൻ അനുകൂലികളാണ് പോസ്റ്റർ പതിച്ചത്.

അതേസമയം, വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക. ബി ജെ പി യുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. ജനുവരിയിൽ മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ വന്നിരുന്നു.

Also read : ‘നാലര മണിക്കൂർ ലോഡ് ഷെഡിംഗ് ഉണ്ടായിരുന്ന കാലം കേരളത്തിനുണ്ടായിരുന്നു, അവിടെ നിന്നാണ് ലോഡ് ഷെഡിംഗ് ഇല്ലാത്ത കേരളത്തിലേക്ക് എത്തിയത്’: മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളിയുടെ പേര് സജീവ ചർച്ച ആവാത്ത സാഹചര്യത്തിലാണ് പോസ്റ്ററുകൾ വന്നത്. വടകര പഴയ ബസ് സ്റ്റാൻ്റ് പരിസരത്താണ് മുല്ലപ്പള്ളിയെ അനുകൂലിച്ച് വ്യാപകമായ പോസ്റ്റർ പ്രചാരണം ഉണ്ടായിരിക്കുന്നത്. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക. ബി ജെ പി യുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News