സതീശനെ ഒതുക്കാൻ കെ സിയെ കൂട്ട് പിടിച്ച് കെ സുധാകരൻ; അടിയുടെ ഇടയിൽ പുകഴ്ത്തൽ പോസ്റ്റ്

k sudhakaran about kc venugopal

കോൺഗ്രസിൽ അടി തുടരുന്ന സാഹചര്യത്തിൽ പ്രധാന പ്രശ്നക്കാരനായ കെ സുധാകരൻ ഇപ്പോഴും ഇടഞ്ഞു തന്നെ നിൽക്കുകയാണ്. വിഡി സതീശനും സണ്ണീ ജോസഫിനും എതിരായി കെ സുധാകരൻ നടത്തുന്ന ഒളിപ്പോര് പ്രത്യക്ഷമാകാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇപ്പോഴിതാ വിഡി സതീശനെ ഒതുക്കാൻ ഒരു പുതിയ അടവുമായി എത്തിയിരിക്കുകയാണ് കെ സുധാകരൻ.

കെ സി വേണുഗോപാലിനെ പുകഴ്ത്തിയാണ് കെ സുധാകരൻ പോസ്റ്റിട്ടിരിക്കുന്നത്. കെ സുധാകരന് സീറ്റ് നിഷേധിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് വിഡി സതീശനും സണ്ണി ജോസഫുമാണെന്ന് സുധാകരൻ പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. സുധാകരനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിന് വി‍ഡി സതീശനും സണ്ണി ജോസഫും എഴുതിയ കത്തും പുറത്ത് വന്നിരുന്നു. എന്നാൽ ഇത് രണ്ട് നേതാക്കളും തള്ളുകയായിരുന്നു. എന്നാൽ തള്ളിയതിനെതിരേയും കെ സുധാകരൻ പരസ്യമായി രം​ഗത്ത് വന്നിരുന്നു. കത്ത് വ്യാജമല്ലെന്ന് വിശ്വസിക്കുന്നതായും കെ സുധാകരൻ പറഞ്ഞിരുന്നു.

Also read: കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ നീക്കം: കടുത്ത പ്രതിഷേധത്തിന് തമി‍ഴ്നാട്, നാളെ കരിങ്കൊടി പ്രതിഷേധം നടത്തും

ഈ നടപടികൾക്കെല്ലാം പ്രതികാരവുമായാണ് ഇപ്പോൾ കെ സുധാകരൻ എത്തിയിരിക്കുന്നത്. ഇതോടെ കോൺ​ഗ്രസിലെ നേതാക്കൾ തമ്മിലുള്ള അടി കൂടുതൽ രൂക്ഷമാകുകയാണ്. കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വം കൊള്ളില്ലെന്ന പരോക്ഷ വിമർശനവും പോസ്റ്റിൽ ഉണ്ട്. കേരളത്തിലെ ജനങ്ങളേയും പ്രവർത്തകരേയും പ്രചോദിപ്പിച്ച് കൊണ്ട് പോകാൻ കഴിയുന്ന നേതാവാണ് കെസി വേണു ​ഗോപാൽ എന്നുൾപ്പെടെയുള്ള സുഖിപ്പിക്കലുകൾ പോസ്റ്റിലുണ്ട്. മുന്നെ വിഡി സതീശനെതിരെ പടയൊരുക്കത്തിന് കെ സുധാകരൻ കൂട്ട് പിടിച്ചത് രമേശ് ചെന്നിത്തലയെയായിരുന്നു. അധികാരം കിട്ടിയാൽ മുഖ്യമന്ത്രി ആകേണ്ടത് രമേശ് ചെന്നിത്തലയാണെന്നാണ് അന്ന് പറഞ്ഞത്. അത് വിഡി സതീശനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഇപ്പോൾ നേരെ അടുത്തയാളേയും പിടിച്ചു.

Also read: മണ്ഡല പുനർനിർണയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി

കോൺ​ഗ്രസിൽ ഒരിക്കലും കിട്ടാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി കടിപിടി കൂടുന്ന സാഹചര്യത്തിൽ ഈ പ്രതികരണം കൂടുതൽ കുഴപ്പത്തിലേക്കാണ് കോൺ​ഗ്രസ് നേതൃത്വത്തെ എത്തിക്കുന്നത്. കെ സുധാകരന് പിന്നാലെ സന്ദീപ് വാര്യരും കെ സി വേണു​ഗോപാലിനെ പുകഴ്ത്തി രം​ഗത്ത് വന്നു. ഇതോടെ നേതാക്കൾ തമ്മിലും അവരുടെ അനുകൂലുകൾ തമ്മിലും നടക്കുന്ന യുദ്ധം കനക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News