കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും

K Sudhakaran

കോടതിയലക്ഷ്യ കേസിൽ കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. ജസ്റ്റിസുമാരായ രാജവിജയ രാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുധാകരനോട് ഇന്ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്. അഡ്വക്കറ്റ് ജനാർദ്ദന ഷേണായി നൽകിയ കോടതിയലക്ഷ്യ കേസിലാണ് ഹൈക്കോടതി നടപടി.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം നിരസിച്ച കോടതി വിധിയ്ക്കെതിരായ പരാമർശമാണ് കോടതിയലക്ഷ്യ കേസിന് ആധാരം.

Also Read: കോഴിക്കോട് മെഡ‍ിക്കൽ കോളേജിൽ ശുദ്ധജലം കിട്ടാക്കനി; മറുപടിയില്ലാതെ അധികൃതർ

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിയുമായി ബന്ധപ്പെട്ട് കെ സുധാകരൻ പ്രതികരിക്കവേ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് കെ സുധാകരൻ നേരത്തെ മാപ്പപേക്ഷ നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News