അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരൻ പുറത്തേക്ക് ? മാറണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ

കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരനെ മാറ്റും. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ വരും. ആന്റോ ആന്റണി ആവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പ്രവർത്തകസമിതി അംഗത്വം നൽകി അനുനയിപ്പിക്കാൻ ഹൈക്കമാന്റ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മല്ലികാർജ്ജുൻ ഖാർഗെ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി.

എന്നാൽ ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കും എന്നും മാറണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല എന്നുമാണ് സുധാകരന്റെ പ്രതികരണം. ‘ഇന്നലെ ചർച്ചകൾ നടന്നിരുന്നു. നിലവിൽ സംതൃപ്തനും സന്തോഷവാനുമാണ്. ഹൈക്കമാൻ്റ് മാറാൻ പറഞ്ഞാൽ മാറും’ എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്വാഷാലിറ്റിയിലെ പുകയുയർന്ന സംഭവം: മരിച്ച നാലുപേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും, നടപടി സംശയ ദുരീകരണത്തിന്

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുമ്പോൾ ഉടൻ തന്നെ പുതിയ അധ്യക്ഷനെ തീരുമാനിക്കുമെന്നാണ് സൂചന. പകരം പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കൂടുതൽ സാധ്യത ആന്റോ ആന്റണിയ്ക്ക് ആണെന്ന് ആണ് റിപ്പോർട്ട്.

പ്രതിപക്ഷ നേതാവായ വി ഡി സതീശനും കെപിസിസി അധ്യക്ഷനായ കെ സുധാകരനും തമ്മിലുള്ള പടലപിണക്കങ്ങൾ അങ്ങാടിപാട്ടെന്ന പോലെ പ്രചാരമുള്ളതാണ്. ഞാൻ ആദ്യം, ഞാനാണ് ഒന്നാമൻ എന്നുള്ള രീതിയിലുള്ള കോൺ​ഗ്രസ് നേതാക്കളുടെ മത്സരം കോൺ​ഗ്രസ് പ്രവർത്തകരിൽ കടുത്ത അമർഷം ഉണ്ടാക്കിയിരിക്കുകയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News