ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായി കെ. സുധാകരന്‍ കൂടിക്കാഴ്ച നടത്തും

കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ കാണാനാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ തീരുമാനം.
ഇന്ന് വൈകിട്ടാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയേയും താമരശ്ശേരി ബിഷപ്പിനേയും കെ. സുധാകരന്‍ കാണും. അടുത്തയാഴ്ചയായിരിക്കും കൂടിക്കാഴ്ച നടക്കുക.

ഈസ്റ്റര്‍ ദിനത്തിലെ സ്‌നേഹയാത്രയുടെ തുടര്‍ച്ചയായി വിഷുവിന് ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. വിഷു കൈനീട്ടം അടക്കം നല്‍കിയാണ് ബിജെപി നേതാക്കള്‍ സൗഹൃദം ഊട്ടി ഉറപ്പിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പരസ്പരം വിശ്വാസവും സ്‌നേഹവും ഊട്ടി ഉറപ്പിക്കാന്‍ എല്ലാ മാസവും സൗഹൃദ കൂടിക്കാഴ്ച നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലിം മതവിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ രാഷ്ട്രീയ നീക്കത്തെ അല്‍പം ഭയത്തോടെ തന്നെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. ബിജെപിയുടെ ക്രൈസ്തവ ഭവന സന്ദര്‍ശനത്തെ ഒരു വിഭാഗം പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിന്റെ ഭയം വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് വിഭജിക്കപ്പെടുമോ എന്ന് ബിജെപി ആശങ്കപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിക്കാന്‍ കെ. സുധാകരന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News