എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാൻ; കെ സുധാകരൻ

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ ട്രാഫിക് പരിഷ്കരണം മാറ്റിവെക്കണമെന്നും ഇത് ജനങ്ങൾക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ ആയിരം കോടി രുപ പിരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നും വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കാനുള്ള ​ഗൂഢലക്ഷ്യമാണിതെന്നും അദ്ദേഹം പറഞ്ഞു. മനപൂർവം ജനങ്ങളുടെ പോക്കറ്റ് അടിക്കുക എന്നതിനപ്പുറം ഇതിന് മറ്റൊരു ലക്ഷ്യവും ഇല്ല. നികുതിഭാരം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. അതിനിടയിൽ ഇത്തരം നടപടികൾ പാടില്ല എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് നാളെ മുതൽ നിയമം ലംഘിച്ചാൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ​ഗതാ​ഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. എഐ ക്യാമറകൾ വരുന്നതിൽ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ലൊരു ​ഗതാ​ഗത സംസ്കാരം വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗതാ​ഗത കമ്മീഷണർ പറ‍ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News