അപ്പോൾ എങ്ങനെയാ കെ സുരേന്ദ്രൻ ജീ, സമ്മതിക്കുകയല്ലേ പിണറായി വിജയൻ നിശ്ചയദാ‌ർഢ്യമുള്ള നേതാവാണെന്ന്, പണ്ട് പറഞ്ഞതൊക്കെ മറന്നുപോയോ?

K Surendran Facebook post 2016

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് നടക്കാൻ പോകുകയാണ്. കേരളത്തിലെ ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയായി ദേശീയപാത മാറുകയാണ്. ദേശീയപാത വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസർക്കാർ തന്നെ അം​ഗീകരിച്ച കാര്യമാണ്. കേരളം ദേശീയപാത വികസനത്തിനായി 5,580.74 കോടി രൂപയാണ്‌ നൽകിയത്.

ഇന്നിതാ അതിന്റെ ഉദ്ഘാടനവും നടക്കാൻ പോവുകയാണ്. ഇപ്പോൾ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുകയാണ്. കൃത്യമായി പറഞ്ഞാൽ 2016ൽ കെ സുരേന്ദ്രൻ മുഖപുസ്തകത്തിൽ എഴുതിയിട്ട വാക്കുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ദേശീയപാതാ വികസനവും ​ഗെയിൽ വാതക പൈപ്പ്‌ലൈൻ പൂർത്തീകരണവും ആയിരിക്കുമെന്നാണ് കെ സുരേന്ദ്രൻ അന്ന് പ്രവചിച്ചത്.

ALSO READ: ദേശീയപാത ഉദ്ഘാടനം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് അങ്ങേയറ്റത്തെ മര്യാദകേട് : മന്ത്രി എം.ബി. രാജേഷ്

‘ഒരു പ്രവചനത്തിനും മുതിരുന്നില്ല, ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും’, കെ സുരേന്ദ്രൻ ആവേശത്തോടെ എ‍ഴുതി. ഇന്നിതാ കേരളത്തിന്റെ മുഖ്യമന്ത്രി അതെല്ലാം യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ദേശീയപാതാ വികസനവും ​ഗെയിൽ വാതക പൈപ്പ്‌ലൈൻ പൂർത്തീകരണവുമൊന്നും കേരളത്തിൽ ഒരിക്കലും നടക്കില്ലെന്നാണോ കെ സുരേന്ദ്രൻ കരുതിയത്? കേരളത്തിൽ വികസനം സാധ്യമല്ലെന്നാണോ ബിജെപി നേതാവ് ധരിച്ചത്?

എന്നാൽ നിങ്ങൾക്ക് തെറ്റി. കേരളത്തിലെ ഓരോ മനുഷ്യരും ഇന്ന് വികസനത്തിന്റെ സ്വാദ് അറിയുന്നു. ദാരിദ്യം മറയ്ക്കാൻ ചേരികൾക്ക് മേൽ ഷീറ്റ് കെട്ടുന്ന നിങ്ങളുടെ നോർത്ത് ഇന്ത്യൻ മോദി മോഡലല്ല, കേരളത്തിന്റേത് സർവതല സ്പർശിയായ വികസന മോഡലാണ്. എല്ലാ മേഖലകളും ഇന്ന് വികസനത്തിന്റെ പാതയിലാണ്. അതിന്റെ കാരണം ഇവിടെയുള്ള കരുത്തുറ്റ ഇടതുസർക്കാരും അതിനെ നയിക്കുന്ന പിണറായി വിജയനെന്ന നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിയും തന്നെയാണ്.

ALSO READ: ‘കേന്ദ്ര- സംസ്ഥാന സര്‍ക്കാർ സംയുക്ത വികസന പ്രവർത്തനോദ്ഘാടനം ‘ബിജെപി’ പരിപാടിയായി നടത്തുന്നു’; മന്ത്രി വി ശിവൻകുട്ടി

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നിശ്ചയദാ‌ർഢ്യമുള്ള നേതാവാണെന്നതിന് കെ സുരേന്ദ്രന്റെ സർട്ടിഫിക്കറ്റ് ഏതായാലും കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമില്ല. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കരുതലിൽ കേരളം നീന്തിക്കടന്ന ദുരിതക്കയങ്ങളും കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും യാഥാർത്ഥ്യമാക്കിയ വികസന പദ്ധതികളും ജനങ്ങൾ നേരിട്ട് കാണുന്നതാണ്. ഇനി അറിയാനുള്ളത് കെ സുരേന്ദ്രനും ഇതെല്ലാം അം​ഗീകരിച്ചോ എന്ന് മാത്രമാണ്.

നിങ്ങൾ അസാധ്യമെന്ന് വിധിയെഴുതിയ പദ്ധതികളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നിതാ യാഥാർത്ഥ്യമാവുകയാണ്. അസാധ്യമെന്ന് കരുതിയവയെയൊക്കെയും സാധ്യമാക്കിയ ഒരു സർക്കാരാണിത്. അതുകൊണ്ട് വെല്ലുവിളികൾ നടത്തുമ്പോൾ കെ സുരേന്ദ്രൻ കുറച്ചുകൂടി സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് കേരളമാണ്, ഇവിടം ഭരിക്കുന്നത് ഇടതുസർക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News