പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ കെ സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവം; ട്രാക്ടർ ഉടമയ്ക്ക് പിഴയിട്ട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ്

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തിൽ ട്രാക്ടർ ഉടമയ്ക്ക് പിഴയിട്ട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ്. 5000 രൂപയാണ് പിഴ ചുമത്തിയത്.

ALSO READ:‘അറബിക്കടലിൽ എറിയാൻ കഴിയുന്നതല്ല നിയമസഭ പാസാക്കിയ പ്രമേയം’; സുരേഷ് ഗോപി കേരള നിയമസഭയെ അവഹേളിച്ചുവെന്ന് ഇ പി ജയരാജൻ

കെ സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ല എന്ന് പാലക്കാട് എസ്പി പറഞ്ഞു. സുരേന്ദ്രനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് പരാതിക്കാരൻ മുഹമ്മദ് ഫസൽ പറഞ്ഞു.

ALSO READ: പെരുന്നാള്‍ ആഘോഷിക്കാൻ യാത്ര; മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ റാലി നടത്തിയത്.

ALSO READ: ഇന്ത്യയെ ‘അധർമശാല’യാക്കുന്ന ബില്ല്; ഇമ്മിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിന്റെ ചർച്ചാ വേളയിൽ വി ശിവദാസൻ

ട്രാക്ടര്‍ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചു കൊണ്ടായിരുന്നു വരവും. പൊലീസ് നടപടിയില്‍ തൃപ്തനല്ലെന്നും, സമൂഹത്തിനുകൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അധ്യക്ഷന് മതിയായ ലൈസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ചതിന് നടപടി വേണമെന്നുമാണ് പരാതിക്കാരന്‍ ഫസല്‍ മുഹമ്മദിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News