‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞ് തുടങ്ങണം’: വിഡി സതീശനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ

കേരള-എംജി വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയെന്ന് സമ്മതിച്ച ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ പരിഹാസവുമായി മുൻ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. RSS പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞ് തുടങ്ങണമെന്നാണ് ഈ പോസ്റ്റിൽ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ നൽകിയ കമന്റ്.

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. മനയ്ക്കപ്പടി സ്കൂളിൽ ഗോൾവാൽക്കറിന്റെ ചിത്രത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് ആയിരിക്കെ വിഡി സതീശൻ വിളക്ക് കൊളുത്തിയത് ഓർമ്മിപ്പിച്ചത് കൊണ്ട് ആയിരുന്നു കമന്റ്.

also read; ഒടുവിൽ പേരിനൊരു വിമർശനം; മോഹൻ ഭാഗവതിന്റെ പരിപാടിയിൽ വി.സിമാർ പങ്കെടുത്തത് ഗുരുതര വീഴ്ചയെന്ന് സമ്മതിച്ച് വി.ഡി സതീശൻ

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കില്ലെന്നും വച്ചുപൊറുപ്പിക്കില്ലെന്നും വി.ഡി സതീശൻ പോസ്റ്റിൽ പറയുന്നു. ഈ സാഹചര്യത്തിൽ, ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനെതിരെ ആണ് കെ സുരേന്ദ്രന്റ് രൂക്ഷ വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News