ശബരിമല മുതലായില്ല, ഇത്തവണ ഗണപതിയെ മിസ്സാക്കരുത്; വിവാദ പ്രസംഗവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ

‘ഗണപതി’യെ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുതലാക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. ശബരിമലയിലെ യുവതി പ്രവേശം തടഞ്ഞ്‌ തല്ലുകൊണ്ടതും ജയിലിൽ പോയതും പാഴായി. ശബരിമലക്കാലത്തേത്‌ പോലെയാകരുത്‌ ഇത്‌.  വിഘ്‌നേശ്വരന്റെ  വിശ്വാസം സംരക്ഷിക്കാൻ തെരുവിലിറങ്ങണമെന്നും സുരേന്ദ്രൻ ആഹ്വാനംചെയ്‌തു. എട്ടുമാസം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രതിഫലിപ്പിക്കണം– മഹിളാമോർച്ച സംസ്ഥാന സമിതി യോഗസമാപനം ഉദ്‌ഘാടനംചെയ്‌തായിരുന്നു വിവാദപ്രസംഗം.

പ്രസംഗത്തിൽ പറഞ്ഞത് : 2019–-ൽ ശബരിമല പ്രക്ഷോഭകാലത്ത്‌ തല്ലുകൊണ്ടത്‌ നമ്മളാണ്‌.  ജയിലിൽ പോയതും ബിജെപി  പ്രവർത്തകരും നമ്മുടെ അമ്മമാരുമാണ്‌. എന്നാൽ മുതലെടുത്ത്‌ ഗുണഭോക്താക്കളായത്‌ മറ്റു ചിലരാണ്‌. ശബരിമലയ്‌ക്ക്‌ സമാനമായ സാഹചര്യമാണ്‌. ശബരിമല പ്രക്ഷോഭത്തിലേതിലും ശക്തമായി നിങ്ങളെല്ലാവരും വീണ്ടും  തെരുവിലിറങ്ങണം. ഇത്തവണ കഴുകന്മാർക്ക്‌ മുതലെടുക്കാൻ അവസരമുണ്ടാകരുത്‌. എട്ടുമാസത്തിനകംവരുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാകണം.

also read; തേനിയിൽ കണ്ടെത്തിയ അവയവങ്ങൾ മനുഷ്യന്‍റേതല്ല, ആടിന്‍റേതെന്ന് നിഗമനം: പിന്നില്‍ ദുര്‍മന്ത്രവാദം

ഗണപതിയെ തെരഞ്ഞെടുപ്പ്‌ അജൻഡയാക്കാനുള്ള ബിജെപി ഗൂഢാലോചനയാണ്‌ സുരേന്ദ്രന്റെ പ്രസംഗം. ശബരിമല സുവർണാവസരമെന്ന്‌ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ള യുവമോർച്ച യോഗത്തിൽ പ്രസംഗിച്ചത്‌ വിവാദമായിരുന്നു. സമാനമായ പ്രസംഗമാണ്‌ മഹിളാമോർച്ച യോഗത്തിൽ സുരേന്ദ്രനും നടത്തിയത്‌. മാധ്യമങ്ങളെ ഒഴിവാക്കി നടത്തിയ യോഗത്തിലെ പ്രസംഗം ബിജെപിയിലെ ഒരുവിഭാഗമാണ്‌ ചോർത്തി പുറത്തുവിട്ടതും.

also read; വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം; പൊളിച്ചെഴുതി മദ്രാസ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News