എസ് സി, എസ് ടി വിഭാഗത്തിനെതിരെ അധിക്ഷേപം; കെ സുരേന്ദ്രൻ്റെ കേരള പദയാത്ര പോസ്റ്റർ വിവാദത്തിൽ

കെ സുരേന്ദ്രൻ്റെ കേരള പദയാത്ര പോസ്റ്റർ വിവാദത്തിൽ. ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കളും ഒന്നിച്ച് എന്നാണ് പോസ്റ്ററിൽ എഴുതിയത്. പട്ടിക ജാതി, പട്ടിക വർഗക്കാരെ ബിജെപി അധിക്ഷേപിച്ചു എന്നാണ് വിമർശനം. സവർണ രാഷ്ട്രീയത്തിൽ അടുക്കളപ്പുറത്താണ് ദളിതരുടെ സ്ഥാനമെന്നും വിമർശനം ഉയർന്നുവരുന്നുണ്ട്.

Also Read: വീണ്ടും കുത്തിത്തിരിപ്പ് വ്യാജവാര്‍ത്തയുമായി മനോരമ; വീണ എസ്എഫ്‌ഐഒയുടെ ഓഫീസില്‍ ഹാജരായെന്ന് വ്യാജവാര്‍ത്ത

ജാതിവെറിയാണ് ഇത്തരം പോസ്റ്ററുകളിലൂടെ പുറത്ത് വരുന്നതെന്നും വിമർശനമുണ്ട്. കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ബിജെപിയുടെ തനി നിറമാണ് പുറത്തുവരുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News