ഒടുവിൽ സമ്മതിക്കേണ്ടി വന്നു; ഫ്രൈഡ് ചിക്കൻ ഷോപ്പ് സ്വന്തമാണെന്ന് സമ്മതിച്ചതിന് പി കെ ഫിറോസിന് നന്ദി! ജലീൽ ഷോക്കിൽ പതറി ഫിറോസ്

P K FIROS K T JALEEL

കെ ടി ജലീൽ നടത്തിയ ബിനാമി ആരോപണത്തിന് മറുപടിയുമായെത്തിയ പി കെ ഫിറോസിനെ തിരിഞ്ഞു കൊത്തുകയാണ് അദ്ദേഹത്തിന്റെ തന്നെ എഫ് ബി പോസ്റ്റ്. കെ ടി ജലീൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്കാതെയായിരുന്നു പി കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കൃത്യമായ തെളിവുകളുമായാണ് പി കെ ഫിറോസിന്റെ അതിശയകരമായ സാമ്പത്തീക വളർച്ചയ്‌ക്കെതിരെ കെ ടി ജലീൽ രംഗത്തെത്തിയത്. വാർത്ത സമ്മേളനത്തിലൂടെ ഈ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ തെളിവുകൾ കെ ടി ജലീൽ പുറത്തുവിട്ടിരുന്നു. എന്നാൽ കെ ടി ജലീൽ മുന്നോട്ട് വച്ച ഒരു ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ ആയിരുന്നു പി കെ ഫിറോസിന്റെ എഫ് ബി പോസ്റ്റ്. പക്ഷെ ഈ പോസ്റ്റ് തന്നെ ഫിറോസിനെ തിരിഞ്ഞു കൊത്തുകയാണ്.
ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതായാണ് ഫിറോസിന്റെ പോസ്റ്റ്. പാലക്കാട്ടെ കൊപ്പത്ത് യമ്മി ഫ്രൈഡ് ചിക്കൻ ഷോപ് തിരുനാവായയിലെ വെള്ളേടത്ത് മുഹമ്മദ് അഷറഫ് എന്ന ബിനാമിയെ വച്ചാണ് ഹോട്ടൽ ആരംഭിച്ചത് എന്ന് ജലീൽ പറഞ്ഞിരുന്നു.

ALSO READ: ‘സെൽഫ് ട്രോളുകളിലെ നിഷ്കളങ്കത കൊണ്ട് കെ സുരേന്ദ്രനെ മഹത്വവത്ക്കരിക്കാമെന്ന് കരുതേണ്ട, ഒളിച്ചുകടത്തുന്നത് എന്താണെന്ന് കൃത്യമായി തുറന്നുകാണിക്കും’ – ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

ഇതിനിടയിലാണ് യമ്മി ഫ്രൈഡ് ചിക്കൻ ഷോപ്പിൽ കെ ടി ജലീൽ ഭക്ഷണം കഴിക്കാനെത്തിയ പടം ഫിറോസ് ഫേസ്ബുക്കിൽ പങ്കുവച്ചത്. വന്നതിനും ഭക്ഷണം കഴിച്ചതിനും നന്ദി എന്നും ബിസിനസിൽ രാഷ്ട്രീയമില്ല , രാഷ്ട്രീയത്തിൽ ബിസിനസുമില്ല എന്നാണ് ആ പോസ്റ്റിൽ ഫിറോസ് കുറിച്ചത്. എന്നാൽ ഈ പോസ്റ്റ് ഫിറോസിന് തന്നെ വിനയായിരിക്കുകയാണ്. ഈ പോസ്റ്റിലൂടെ ജലീൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണ് എന്നാണ് വ്യക്തമാക്കുകയാണ്. ഹോട്ടൽ ഫിറോസിന്റെ ബിനാമിയുടേതാണ് എന്നതാണ് വ്യക്തമാകുന്നത്.
ബിനാമി ആരോപണത്തിന് മറുപടിയായി പോസ്റ്റ് ചെയ്ത ഇ പോസ്റ്റിന് ഫെയ്സ്ബുക്കിൽ മറുകുറിപ്പുമായി കെ ടി ജലീലും രംഗത്തെത്തി. ഫ്രൈഡ് ചിക്കൻ ഷോപ്പ് സ്വന്തമാണെന്ന് സമ്മതിച്ചതിന് പി കെ ഫിറോസിന് നന്ദി! എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .

ALSO READ: ‘എല്ലാ ബിസിനസ് സംരംഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ എത്തും, മുക്കിയ ഫണ്ടുകൾ മാന്തി പുറത്തിടും’; പി കെ ഫിറോസിന് വീണ്ടും കെ ടി ജലീൽ ഷോക്ക്

പട്ടാമ്പി കൊപ്പത്തെ കട തന്റേതെന്ന് ഫിറോസ് സമ്മതിച്ചതിന് ഒരായിരം നന്ദി. കത്വ- ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് ആ കടയുടെ ഓരോ സുഷിരത്തിലും അനുഭവിച്ചെന്നും ധോത്തി ചാലഞ്ചിൽ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദനയും അവിടെ മുറ്റിനിൽക്കുന്നുവെന്നും ഇത് മനസ്സിനെ വല്ലാതെ മഥിച്ചുവെന്നും ജലീൽ കുറിച്ചു.
കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അവിടത്തെ യൂത്ത് ലീഗുകാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നായിരുന്നു ജലീൽ പറഞ്ഞത്. ഫിറോസിന് ഗൾഫിലെ കമ്പനിയിൽ ജോലിയുണ്ട്, യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിൽ വൻ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളും ജലീൽ ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News