ജനങ്ങളോട് സംവദിക്കാൻ തുടർച്ചയായി 36 ദിവസം റോഡ് മാർഗം; ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമാകും; കെ ടി ജലീൽ

നവകേരള സദസ് ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമാകുമെന്ന് കെ ടി ജലീൽ എം എൽ എ. ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം ജനങ്ങളെ നേരിട്ട് കേൾക്കാൻ അവരുടെ ആവലാതികളും വേവലാതികളും മനസ്സിലാക്കാനും കേരളത്തിൻ്റെ സമഗ്രവികസനത്തെ സംബന്ധിച്ച് ജനങ്ങളോട് സംവദിക്കാൻ തുടർച്ചയായി 36 ദിവസം റോഡ്മാർഗ്ഗം ഒരു ബസ്സിൽ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും എത്തുന്നു എന്നത് ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമാകുമെന്നാണ് കെ ടി ജലീൽ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.

ALSO READ: മണ്ഡലകാല ഉണര്‍വില്‍ സന്നിധാനം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് എത്തിയത് 68, 241 പേര്‍
കൂടാതെ നവകേരള സദസ് തവനൂർ മണ്ഡലത്തിൽ എത്തുന്നത് നവംബർ 27 തിങ്കളാഴ്ച ആണ്. തവനൂർ മണ്ഡലത്തിലെ വികസനപ്പെരുമഴ തീർക്കാൻ കോടികൾ അനുവദിച്ച സർക്കാരിനോട് നന്ദി പറയാൻ നാട്ടുകാർക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണ് നവംബർ 27 തിങ്കളാഴ്ച എന്നും കെ ടി ജലീൽ വ്യക്തമാക്കി.
തവനൂർ മണ്ഡലത്തിലെ എടപ്പാളിൽ ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക എന്നും കെ ടി ജലീൽ കുറിച്ചു.തവനൂരിലെ 7 വർഷത്തെ വികസനക്കുതിപ്പിന് ചിത്രങ്ങളും കെ ടി ജലീൽ പങ്കുവെച്ചു.

ALSO READ: സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി; പരാതിയും നൽകാം

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം ജനങ്ങളെ നേരിട്ട് കേൾക്കാൻ അവരുടെ ആവലാതികളും വേവലാതികളും മനസ്സിലാക്കാൻ കേരളത്തിൻ്റെ സമഗ്രവികസനത്തെ സംബന്ധിച്ച് ജനങ്ങളോട് സംവദിക്കാൻ തുടർച്ചയായി 36 ദിവസം റോഡ്മാർഗ്ഗം ഒരു ബസ്സിൽ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും എത്തുന്നു എന്നത് ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമാകും.
തവനൂർ മണ്ഡലത്തിൽ വികസനപ്പെരുമഴ തീർക്കാൻ കോടികൾ അനുവദിച്ച സർക്കാരിനോട് നന്ദി പറയാൻ നാട്ടുകാർക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണ് നവംബർ 27 തിങ്കളാഴ്ച. അന്ന് ഉച്ചക്ക് ശേഷം 2.30-നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും 20 മന്ത്രിമാരും നാട്ടുകാരെ കാണാൻ നമ്മുടെ മണ്ഡലത്തിൻ്റെ ഹൃദയഭാഗമായ എടപ്പാളിൽ എത്തുക. സഫാരി ഗ്രൗണ്ടിൽ ഒരുക്കിയ സ്വീകരണ നഗരിയിലേക്ക് ഏവർക്കും സ്വാഗതം. പിന്നിട്ട 7 വർഷത്തെ തവനൂരിൻ്റെ വികസനക്കുതിപ്പിന് ഇമേജിലെ ചിത്രങ്ങൾ നേർസാക്ഷ്യങ്ങളാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News