കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂറുമായി സംസ്ഥാന സര്‍ക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ശാസ്ത്രി ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പുതിയതായി നിര്‍മിച്ച എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തിലേക്ക് കേന്ദ്രകായിക മന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.

also read- കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; പരാതിയില്ലെന്ന് അധ്യാപകന്‍

മുഖ്യമന്ത്രി പിണറായി വിജയന്റ നിര്‍ദേശപ്രകാരമാണ് കെ വി തോമസ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുക്കുന്നതിന് കേന്ദ്രമന്ത്രി താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും ജി 20 നടക്കുന്നതിനാല്‍ തീരുമാനം പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുമെന്ന് കെ വി തോമസ് പറഞ്ഞു.

also read- നികുതി വെട്ടിപ്പിനെക്കുറിച്ച് മാത്യു കുഴല്‍നാടന് മൗനം; സി എന്‍ മോഹനന്‍

ഖേലോ ഇന്ത്യ പദ്ധതി വഴിയാണ് ട്രാക്ക് നിര്‍മിച്ചത്. 9.9 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സി പി ഡബ്ല്യു ഡിയാണ് ട്രാക്കിന്റെ നിര്‍മാണം നടത്തിയത്. നാനൂറ് മീറ്റര്‍ നീളത്തിലുള്ള എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്കാണ് നിര്‍മിച്ചിരിക്കുന്നത്. മറ്റ് കായിക ഇനങ്ങള്‍ പരിശീലിക്കുന്നതിനുള്ള സൗകര്യവും ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായിക വിനോദ പരിപാടികള്‍ക്ക് കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രി ഉറപ്പ് നല്‍കിയതായും കെ വി തോമസ് അറിയിച്ചു. കാഴ്ച പരിമിതിയുള്ളവരുടെ ഫുട്‌ബോള്‍ പരിശീലനത്തിനുള്ള പിന്തുണയും
കെ വി താമസ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി കെ വി തോമസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here