
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ താൻ തന്നെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സ്ഥാനാർഥിത്വത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സുധാകരൻ്റെ കടുത്ത നിലപാട് കോൺഗ്രസ് നേതൃത്വത്തെ ചെറിയ പ്രതിരോധത്തിലൊന്നുമല്ല എത്തിച്ചിരിക്കുന്നത്.
കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള തൻ്റെ താൽപ്പര്യം മാസങ്ങൾക്ക് മുൻപേ സുധാകരൻ പരസ്യമാക്കിയിരുന്നു. നിലവിലെ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം നിലനിൽക്കെയാണ് സുധാകരൻ്റെ ഈ പരസ്യ പ്രസ്ഥാവന. തഴയപ്പെടുമെന്ന സൂചനകൾ ലഭിച്ചതിന് പിന്നാലെ, “110 ശതമാനം കണ്ണൂരിൽ മത്സരിക്കും” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയായിരുന്നു.
സീറ്റ് നിഷേധിച്ചാൽ കടുത്ത രാഷ്ട്രീയ നിലപാടുകളിലേയ്ക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ഈ പ്രഖ്യാപനത്തിന് പിന്നിലുണ്ട്. സുധാകരൻ്റെ അപ്രതീക്ഷിത നീക്കത്തോടെ കണ്ണൂർ സീറ്റിൽ കണ്ണുനട്ടിരുന്ന മറ്റ് നേതാക്കളും ഇപ്പോൾ അങ്കലാപ്പിലായിരിക്കുകയാണ്. സ്വയം സ്ഥാനം പ്രഖ്യാപിച്ചാൽ ഇനി മാറ്റമുണ്ടോകില്ലെന്ന തോന്നലിലാണോ സുധാകരന്റെ ഒരു മുഴം മുന്നേ എറിഞ്ഞുള്ള ഈ നീക്കം ഹൈക്കമാൻഡ് ഈ വിഷയത്തിൽ എന്ത് തീരുമാനമെടുക്കും എന്നതിലേയ്ക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

