
സി.സി മുകുന്ദൻ എം എൽ എയുടെ നിലപാടുകൾ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സി പി ഐ എം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ. തന്നെ സ്ഥാനാർത്ഥിയാക്കിയതും എം എൽ എയാക്കിയതും സി പി ഐയും ഇടതുപക്ഷവുമാണെന്ന വസ്തുത മുകുന്ദൻ മറന്നുപോയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തം പാർട്ടിക്കും മുന്നണിക്കും എതിരെ സംസാരിക്കുന്നതിലൂടെ മുകുന്ദൻ ഇപ്പോൾ രാഷ്ട്രീയ എതിരാളികളുടെ കൈകളിലെ കളിപ്പാവയായി മാറിയിരിക്കുകയാണ്. നാട്ടിക നിയമസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആഴത്തിൽ വേരുകളുള്ള മണ്ഡലമാണെന്നും, സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികൾക്ക് ജനങ്ങൾക്കിടയിൽ ലഭിച്ച സ്വീകാര്യത ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ കൂടാരത്തിൽ അഭയം തേടാനുള്ള മുകുന്ദന്റെ നീക്കം എൽ.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അബ്ദുൾ ഖാദർ കൂട്ടിച്ചേർത്തു.
English Summary: K. V. Abdul Khader said C. C. Mukundan’s stand shows political bankruptcy, adding CPI and the LDF made him an MLA.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

