
പ്രമുഖ കർഷക തൊഴിലാളി യൂണിയൻ നേതാവും സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്ന എ പത്മനാഭന്റെ സ്മരണക്ക് പത്മനാഭൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് കെ.കെ ശ്രീനിവാസനെ തെരഞ്ഞെടുത്തു. ഫലകവും പ്രശസ്തിപത്രവും 25,000 രൂപ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്ക്കാരം.
Also read – കേരള സർക്കാരിന്റെ ജൈവവൈവിധ്യ മാധ്യമ പുരസ്‌കാരം : കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രന്
ജൂലൈ 10 ന് വൈകിട്ട് 5 മണിക്ക് വടക്കാഞ്ചേരിയിൽനടക്കുന്ന എ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽവച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ പുരസ്ക്കാര വിതരണം നിർവ്വഹിക്കും. രണ്ട് പതിറ്റാണ്ടിലേറെ കാലം സിപിഐഎംന്റെ ചേർപ്പ് ഏരിയാ സെക്രട്ടറിയും പത്തു വർഷം കെ എസ് കെ ടി യു തൃശൂർ ജില്ലാ പ്രസിഡണ്ടുമായിരുന്നു കെ.കെ ശ്രീനിവാസൻ.
മിച്ചഭൂമി സമര കാലത്തും അടിയന്തിരാവസ്ഥയിലും കെ കെ ശ്രീനിവാസൻ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. സരസ്വതിയാണ് ഭാര്യ. ശ്രീജിത്, ശ്രീയ എന്നിവരാണ് മക്കൾ.
English summary – K.K. Sreenivasan has been selected for the Padmanabhan Foundation’s award in memory of A. Padmanabhan, a prominent farmer labour union leader and member of the CPI(M) district secretariat.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

