
കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ സുഗതന് സംരക്ഷണമൊരുക്കി ബിജെപി. സുഗതന്റെ കൗൺസിൽ സ്ഥാനം തെറിക്കാതിരിക്കാൻ കൗൺസിൽ യോഗം വിളിക്കാതെ മേയറും ബിജെപി നേതൃത്വവും നഗരത്തിന്റെ ഭരണം സ്തംഭിപ്പിക്കുകയാണ്. ഇതിനിടെ സ്പെഷ്യൽ കൗൺസിൽ യോഗത്തിന് പ്രതിപക്ഷം കത്ത് നൽകി.
6 വധശ്രമകേസുകളിൽ അടക്കം 11 കേസുകളിൽ പ്രതിയായ കാപ്പ കേസ് പ്രതി സുഗതന് പൂർണസംരക്ഷണം ഒരുക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. സുഗതൻ തുടർച്ചയായി രണ്ട് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അംഗത്വം റദ്ദാകും. സുഗതൻ നിലവിൽ ജയിലിലാണ്. ഇപ്പോൾ കൗൺസിൽ യോഗം വിളിച്ചാൽ സുഗതന് പങ്കെടുക്കാൻ ആകാതെ വരികയും കൗൺസിൽ സ്ഥാനം നഷ്ടമാവുകയും ചെയ്യും. ഇത് തടയാനാണ് മേയർ വി വി രാജേഷ് യോഗം വിളിച്ചുചേർക്കാതെയിരിക്കുന്നത്.
സ്പെഷ്യൽ കൗൺസിൽ യോഗത്തിന് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്. എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാരാണ് കത്ത് നൽകിയത്. 49 കൗൺസിലർമാർ ഒപ്പിട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

