
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് ബീച്ച് കബഡി മത്സരം സംഘടിപ്പിച്ചു. ആദ്യ മത്സരത്തിൽ ശ്രീലങ്കൻ ഈസ്റ്റേൺ പ്രൊവിൻസിലെ ആർമി താരങ്ങൾ എറണാകുളത്തെ പരാജയപ്പെടുത്തി.രണ്ടാം മത്സരത്തിൽ കൊല്ലo കോട്ടയത്തെ പരാജയപ്പെടുത്തി.
Also read: ഡിവൈഎഫ്ഐ മവാസോ സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നാളെ സമാപിക്കും
ശ്രീലങ്കൻ സൈന്യത്തിലെ സിന്ധുജ നേതൃത്വം നൽകിയ ടീമും അലീന നേതൃത്വം നൽകിയ എറണാകുളം ടീമും തമ്മിൽ തീപാറും മത്സരം. ആദ്യ റൗണ്ട് മുതൽ ശ്രീലങ്കൻ താരങ്ങൾ മേധാ വിത്വം പുലർത്തി. കിടിലം റൈഡുകളും ക്യാച്ചുകളും ടു ഓർ ഡൈ ഈ കാഴ്ചകൾക്കപ്പുറം വാക്കുകൾ ഇല്ല. തങ്ങളെ സ്വന്തം പൗരന്മാരെ പോലെ പരിഗണിച്ച സി പി ഐ എമ്മിനും മറ്റ് കബഡി താരങ്ങൾക്കും ശ്രീലങ്കൻ താരങ്ങൾ നന്ദി പറഞ്ഞു.
Also read: വന്യ ജീവി ആക്രമണം; ഹാഗിംഗ് ഫെൻസിംഗ് ഏർപ്പെടുത്തി കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത്
ഇതാദ്യമായി മറ്റൊരു രാജ്യത്തെ കബഡി ടീമുമായി മരിച്ചത് നവ്യാനുഭവമായെന്ന് എറണാകുളം ടീം അംഗങ്ങൾ പറഞ്ഞു. രണ്ടാം മത്സരത്തിൽ കൊല്ല കോട്ടയത്തെ വാശിയേറിയ റൈഡിലും ക്യാമ്പിലുമൂടെ അക്ഷര നഗരിയുടെ കോട്ടയത്തെ മുട്ട് കുത്തിച്ചു. കോട്ടയം ശ്രീലങ്കയുടെ രണ്ടാമത്തെ ടീമുമായും മത്സരിച്ചു. രണ്ടാം ദിവസവും ബീച്ച് കബഡി തുടരും. മത്സരം കാണാൻ ഗാലറി ഹൗസ്ഫുൾ ആയി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here