
മുംബൈ നഗരത്തിലെത്തുന്ന സഞ്ചാരികളെയും ആളുകളെയും ആകർഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്നാണ് പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നയിടങ്ങള്‍. പ്രാവുകൾ പറക്കുന്നതിനിടയിലൂടെ ഫോട്ടോയും വിഡിയോയുമൊക്കെ എടുക്കാനായി നിരവധി പേരാണ് ഇവിടേയ്ക്ക് ദിവസവും എത്തുന്നത്.
എന്നാൽ ഇനിമുതൽ മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള ഇടങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ‘ഖബൂതര്‍ ഖാനാ’ എന്ന വിളിക്കുന്ന ഈ സ്ഥലങ്ങളിൽ തീറ്റ കഴിക്കാനെത്തുന്ന പ്രാവുകളുടെ വിസര്‍ജ്യം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം.
ALSO READ: ഗ്യാസ് സ്റ്റൗ ശ്രദ്ധിച്ചുപയോഗിക്കുക: ആരോഗ്യത്തിനും പ്രശ്നമാണ് ഇക്കാര്യങ്ങൾ നോക്കിയില്ലെങ്കിൽ
പ്രാവുകളുടെ വിസര്‍ജ്യവും അവയുടെ തൂവലുകളും ഖബൂതര്‍ ഖാനയുടെ ചുറ്റുപാടുമുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നുവെന്ന് ശിവസേന നേതാവ് മനീഷ് കായണ്ടേ നിയമസഭയിൽ ഉന്നയിച്ചു.
പ്രശ്‌നം ഗുരുതരമായതോടെ എല്ലാ ഖബൂതര്‍ ഖാനകളും അടയ്ക്കാന്‍ ബിഎംസിക്ക് നിര്‍ദേശം നല്‍കി. മുംബൈയിൽ മാത്രം 51 ഖബൂതര്‍ ഖാനകളാണ് ഉള്ളത്. ‘ഖബൂതര്‍ ഖാനാ’ അടച്ചുപൂട്ടാനുള്ള നിർദേശങ്ങൾ നല്കുന്നതിനോടൊപ്പം ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

