
തെരഞ്ഞെടുപ്പിൽ മികച്ച വിജയമുണ്ടാവും, കഴക്കൂട്ടം മണ്ഡലത്തിലേത് കടുത്ത മത്സരമായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ. ശതമാനം വർദ്ധിച്ചത് ഇടതുപക്ഷത്തിന് അനുകൂലമാകും,ക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തി അതാണ് കഴക്കൂട്ടം മണ്ഡലത്തിൽ കണ്ടതെന്ന് കടകംപുള്ളി വ്യക്തമാക്കി.
ഇടതുപക്ഷത്തിന് നിശ്ചിത വോട്ട് മണ്ഡലത്തിൽ ഉണ്ട് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2016നെക്കാൾ അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ, യുഡിഎഫ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോകും തെരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ചിഹ്നങ്ങളും രീതികളും ആണ് ബിജെപി കഴക്കൂട്ടത്ത് ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി മുരളീധരനെ പോലെയുള്ള ബിജെപിയുടെ നേതാവ് രാഷ്ട്രീയവും വികസനവും ചർച്ച ചെയ്യണമായിരുന്നു പക്ഷേ വൃത്തികെട്ട മോശപ്പെട്ട പ്രചാരണ ആയുധമാണ് തനിക്കെതിരെ ഉപയോഗിച്ചത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ആണ് ബിജെപി ശ്രമിച്ചത് അത് ഫലിച്ചില്ലെനന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

